ഇൻ്റർ സോൺകലോത്സവം: നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകം

ഇരിങ്ങാലക്കുട : ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം എന്നിവയിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ മൂന്നാം സ്ഥാനവും നേടി 16 പോയിൻ്റോടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജ് ഇംഗ്ലീഷ് വിഭാഗം രണ്ടാം വർഷ വിദ്യാർഥിനി നിരഞ്ജൻ ശ്രീലക്ഷ്മി കാലിക്കറ്റ് സർവകലാശാലാ ഇൻ്റർസോൺ കലോത്സവത്തിലെ കലാതിലകപ്പട്ടം സ്വന്തമാക്കി.

നാലിനങ്ങളിൽ ഒന്നാം സ്ഥാനം നേടി ഡി സോൺ കലാതിലകമായിരുന്നു നിരഞ്ജൻ ശ്രീലക്ഷ്മി.

ഭരതനാട്യത്തിൽ ആർഎൽവി അർജുൻ കാന്തയും കേരളനടനത്തിൽ സദനം റഷീദും കുച്ചിപ്പുടിയിൽ ഗൗതം മഹേശ്വറും മോഹിനിയാട്ടത്തിൽ കലാമണ്ഡലം ഡോ. ധനുഷ സന്യാലുമാണ് ഗുരുക്കന്മാർ.

തൃപ്രയാർ പെരിങ്ങോട്ടുകര കുന്നത്തൂർ മഹേഷിന്റെയും ശ്രീദേവിയുടെയും മകളാണ്. സഹോദരൻ : മാനസ് മഹേശ്വർ.

Leave a Reply

Your email address will not be published. Required fields are marked *