ഇന്നസെൻ്റ് സ്മാരക അഖില കേരള അമേച്വർ നാടക മത്സരം : ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
മെയ് 13, 14, 15, 16, 17 തിയ്യതികളിലായി ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന പ്രഥമ ഇന്നസെൻ്റ് സ്മാരക അഖില കേരള അമേച്വർ നാടക മത്സരത്തിൻ്റെ ലോഗോ പ്രകാശനം ഇന്നസെൻ്റിൻ്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ ആലീസ് ഇന്നസെൻ്റ് നിർവ്വഹിച്ചു.

സ്വാഗതസംഘം ചെയർമാൻ വി.എ. മനോജ്കുമാർ അധ്യക്ഷത വഹിച്ചു.

ഖാദർ പട്ടേപ്പോടം, ഡോ.കെ. രാജേന്ദ്രൻ, വി.സി. പ്രഭാകരൻ, അഡ്വ. പി. മണികണ്ഠൻ, എ.എൻ. രാജൻ, ഷെറിൻ അഹമ്മദ്, ടി. രവീന്ദ്രൻ
എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *