പുസ്തക പ്രകാശനം നടത്തി

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്‌സ് കോളെജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ഡോ. റാണി ജോയ് രചിച്ച ‘നിറമൊഴുകിപ്പടർന്ന ചിന്തകൾ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനകർമ്മം ഫൈൻ ആർട്‌സ് കോളെജ് അധ്യാപികയും ചിത്രകാരി, ചരിത്രകാരി, ചിത്രകല ക്യൂറേറ്റർ, എഴുത്തുകാരി എന്ന നിലയിൽ പ്രശസ്തയുമായ ഡോ. കവിത ബാലകൃഷ്ണൻ നിർവ്വഹിച്ചു.

ഗ്രീൻ ബുക്സ് ആണ് പുസ്തകത്തിൻ്റെ പ്രസാധകർ.

സെൻ്റ് ജോസഫ്‌സ് കോളെജ് പ്രിൻസിപ്പൽ സി. ഡോ. ബ്ലെസ്സി അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ബിഷപ്പ്
മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.

രൂപതാ ചാൻസ‌ലറായ ഫാ. ഡോ. കിരൺ തട്ട്ല ആദ്യ പ്രതി സ്വീകരിച്ചു.

കത്തീഡ്രൽ മുഖ്യവികാരി ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ ആശംസകൾ നേർന്നു.

പ്രൊഫ. സാവിത്രി ലക്ഷ്മണൻ, പ്രൊഫ. എ.ഡി. പോൾ പൂത്തോക്കാരൻ, സി. ഡോ. ഇസബെൽ, ഡോ. മാത്യു പോൾ ഊക്കൻ, ഡോ. രാധ മുരളീധരൻ, ഡോ. അഞ്ജു ആൻ്റണി, ഡോ. റാണി ജോയ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *