ഗ്രാമികയിൽ പൊതു വായനശാല ഒരുങ്ങുന്നു

ഇരിങ്ങാലക്കുട : സമഗ്ര വായനക്കായി ഗ്രാമികയിൽ പൊതു ഇടം ഒരുങ്ങുന്നു. മൂന്നര പതിറ്റാണ്ടിൻ്റെ കലാസാംസ്കാരിക പ്രവർത്തനങ്ങളിലൂടെ സാംസ്കാരിക കേരളത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞ കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ വായനശാല തുടങ്ങുന്നു. 

ലോകസാഹിത്യത്തെ മലയാളി വായനക്കാരിലേക്കെത്തിച്ച പ്രമുഖ വിവർത്തകനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും വായനശാലാ പ്രവർത്തകനും ആയിരുന്ന ഇ.കെ. ദിവാകരൻ പോറ്റിയുടെ സ്മാരകമായാണ് വായനശാല നിർമ്മിക്കുന്നത്. കെട്ടിടം നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. അനുബന്ധ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.

റഫറൻസ് വിഭാഗം, കുട്ടികൾക്ക് പ്രത്യേക വിഭാഗം, ഡിജിറ്റൽ വായനയ്ക്കുള്ള സൗകര്യം എന്നിവ ഒരുക്കുന്നുണ്ട്.

വായനശാലക്ക് വേണ്ടിയുള്ള
ധനസമാഹരണം നടന്നുവരികയാണ്.
ധൈഷണിക പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും വായനശാല പ്രവർത്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *