ഇരിങ്ങാലക്കുട : ഡോ. ആർ. ബിന്ദുവിൻ്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കൗതുകവും വിജ്ഞാനവും പകർന്ന് ‘ഇരിഞ്ഞാല്‍ഡക്കാരൻ’ രംഗത്തിറങ്ങി.
മലയാളത്തില്‍ സംസാരിക്കാനും സംവദിക്കാനും മലയാളത്തിലും ഇംഗ്ലീഷിലും ചാറ്റ് ചെയ്യാനും എ ഐ ‘ഇരിഞ്ഞാല്‍ഡക്കാരന്’ കഴിയും.
മൊബൈൽ ഫോണുകളിൽ സുഗമമായി ഉപയോഗിക്കാവുന്ന വിധത്തിൽ ലോകോത്തര നിലവാരത്തിലുള്ള എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ‘ഇരിഞ്ഞാല്‍ഡക്കാരന്‍’ വെബ് ആപ്പ് പ്രസിദ്ധ എഴുത്തുകാരൻ അശോകൻ ചരുവിൽ പ്രകാശനം ചെയ്തു.
Irinjaldakkaran.in എന്നാണ് വെബ് ആപ്പ് വിലാസം.
ഇരിങ്ങാലക്കുട മണ്ഡലത്തിലെ വികസന നേട്ടങ്ങൾ ഡിജിറ്റലായി തൊട്ടറിയാവുന്ന വികസന ഭൂപടവും, നേട്ടങ്ങൾ സമഗ്രരൂപത്തിൽ ഉൾപ്പെടുത്തിയ വെബ് സൈറ്റും (www.vikasithairinjalakuda.in) ഇതോടൊപ്പം പ്രകാശനം ചെയ്തു.
വികസനമെത്തിച്ച ഓരോ പ്രദേശത്തിൻ്റെയും പദ്ധതിക്ക് വകയിരുത്തിയ തുകയുടെയും വിശദാംശങ്ങളടക്കം ക്ലിക്ക് ചെയ്ത് നേരിട്ടറിയാവുന്ന വിധത്തിലാണ് ഡിജിറ്റൽ വികസന ഭൂപടം.
ഇരിങ്ങാലക്കുടയുടെ സമഗ്രമേഖലകളിലെയും വിവരങ്ങള്‍ ‘ഇരിഞ്ഞാല്‍ഡക്കാര’നോട് ചോദിച്ചാൽ പറഞ്ഞു തരും. നാട്ടുകാരുടെ പരാതികളും പരിദേവനങ്ങളും ഈ വെബ് ആപ്പ് വഴി സ്വീകരിക്കും.
നാടിന്റെ നന്മക്കായുള്ള നിർദ്ദേശങ്ങള്‍ സ്വീകരിക്കാനും ‘ഇരിഞ്ഞാല്‍ഡക്കാരൻ’ തയ്യാറാണ്. ഫോട്ടോകളും രേഖകളും സഹിതമുള്ള പരാതികള്‍ സ്വീകരിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ സഹായിക്കുന്നതിനൊപ്പം, വിവിധ സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാനും ‘ഇരിഞ്ഞാല്‍ഡക്കാരൻ’ ഇനി മുഴുവൻ സമയവും ഇരിങ്ങാലക്കുടക്കാർക്ക് ഒപ്പമുണ്ടാവും.
അടുത്ത ഘട്ടത്തില്‍ സര്‍ക്കാര്‍ സേവനങ്ങളുമായി ഏകോപിപ്പിക്കും.
മണ്ഡലത്തിലെ ഓരോ വാർഡിലും നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി ജനങ്ങൾക്ക് തത്സമയം നിരീക്ഷിക്കാവുന്ന വികസന ട്രാക്കർ (Project Tracker), പ്രാദേശിക പൊലീസ്, ആംബുലൻസ്, ഫയർഫോഴ്സ് എന്നിവരുടെ നമ്പറുകളിലേക്ക് ആപ്പിൽ നിന്ന് നേരിട്ട് വിളിക്കാവുന്ന അടിയന്തര സഹായം (Emergency Help), ഇരിങ്ങാലക്കുടയുടെ സാംസ്കാരിക ചരിത്രവും വിനോദസഞ്ചാര പ്രാധാന്യമുള്ള ഇടങ്ങളും പരിചയപ്പെടുത്തുന്ന ഇരിങ്ങാലക്കുട പൈതൃകം (Local Heritage) വിഭാഗം തുടങ്ങിയവയും ‘ഇരിഞ്ഞാല്‍ഡക്കാരൻ’ ആപ്പിൻ്റെ ഭാഗമാണ്.












Leave a Reply