അഡ്വ തോമസ് ഉണ്ണിയാടന്റെ പര്യടനത്തിന് ആവേശോജ്ജ്വലമായ സമാപനം

ഇരിങ്ങാലക്കുട : യുഡിഎഫ് സ്ഥാനാർഥി അഡ്വ തോമസ് ഉണ്ണിയാടന്റെ സ്ഥാനാർഥി പര്യടനത്തിന് ആവേശോജ്ജ്വലമായ സമാപനം.

നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ രാവിലെ ആളൂർ മണ്ഡലത്തിലെ വല്ലക്കുന്നിൽ നിന്നാരംഭിച്ച പര്യടനം വൈകീട്ട് ആളൂർ സെന്ററിൽ സമാപിച്ചു.

എൻ.കെ. ജോസഫ് ഉദ്‌ഘാടനം ചെയ്തു.

മണ്ഡലം ചെയർമാൻ ബാബു തോമസ് അധ്യക്ഷത വഹിച്ചു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.പി. ജാക്സൺ, കൺവീനർ അഡ്വ. സതീഷ് വിമലൻ, ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി, ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു എടത്താടൻ, കെ.വി. രാജു, എം.എം. ബൈജു, റോയ് ജെ. കളത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.

നിയോജകമണ്ഡലത്തിലെ 9 മണ്ഡലങ്ങളിൽ 4 ദിവസങ്ങളായി 223 ബൂത്തുകളിലൂടെയും കടന്നുപോയ സ്ഥാനാർഥി പര്യടനം എല്ലാ കേന്ദ്രങ്ങളിലും സ്വീകരണം ഏറ്റുവാങ്ങി.

യുഡിഎഫിന്റെ സംസ്ഥാന ജില്ലാ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *