യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ നീണ്ട 26 വർഷകാലം ബോട്ടണി അധ്യാപികയായി പ്രവർത്തിച്ച ജിജി ടീച്ചർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.

യാത്രയയപ്പ് സമ്മേളനം കത്തീഡ്രൽ വികാരി റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക് അധ്യക്ഷത വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, വൈസ് പ്രസിഡന്റ് ജോജോ വെള്ളാനിക്കാരൻ, സ്റ്റാഫ് സെക്രട്ടറി ഷാലി, രജത ജൂബിലി പ്രോഗ്രാം കമ്മിറ്റി കൺവീനർ ടെൽസൺ കോട്ടോളി, ഫൈനാൻസ് കൺവീനർ ലിംസൺ ഊക്കൻ എന്നിവർ പ്രസംഗിച്ചു.

കേക്ക് മുറിച്ച് മധുരം പകർന്ന് പൊന്നാടയണിയിച്ച് മാലയും ബൊക്കെയും നൽകി വാദ്യമേളങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെയാണ് ജിജി ടീച്ചർക്ക് യാത്രയയപ്പ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *