ഇരിങ്ങാലക്കുട : വല്ലക്കുന്ന്, ആനന്ദപുരം, നെല്ലായി റോഡും കോന്തിപുലം തടയണയും, ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുമെല്ലാം യാഥാർത്ഥ്യമാക്കിയ മുരിയാടിന്റെ മണ്ണിൽ സ്നേഹ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് എൽഡിഎഫ് സ്ഥാനാർഥി ഡോ. ആർ. ബിന്ദുവിൻ്റെ കഴിഞ്ഞ ദിവസത്തെ പര്യടനം ആരംഭിച്ചത്.
സ്വീകരണ കേന്ദ്രങ്ങളിലെല്ലാം സ്ത്രീകളും കുട്ടികളും അടങ്ങുന്ന വൻ ജനാവലിയാണ് സ്ഥാനാർഥിയെ കാത്തു നിന്നിരുന്നത്.
എടയാറ്റുമുറിയിൽ നിന്നും ആരംഭിച്ച സ്ഥാനാർത്ഥി പര്യടനം മുരിയാട് പഞ്ചായത്തിലെ 26 കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.
തുടർന്ന് വേളൂക്കര പഞ്ചായത്തിലെ 14 കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പട്ടേപ്പാടം കുതിരത്തടം സെന്ററിൽ സമാപിച്ചു.
ചൊവ്വാഴ്ച ഇരിങ്ങാലക്കുട ടൗൺ, പൂമംഗലം, പടിയൂർ പഞ്ചായത്തുകളിൽ ആയിരിക്കും എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പര്യടനം.












Leave a Reply