ക്രൈസ്റ്റ് കോളെജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ കൊമേഴ്സ്, ഫ്രഞ്ച്, കെമിസ്ട്രി, ഇംഗ്ലീഷ്, ഹോട്ടൽ മാനേജ്മെൻ്റ്, ഫിസിക്സ്, സൈക്കോളജി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ബോട്ടണി, മലയാളം, ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഫുഡ് ടെക്നോളജി, സംസ്കൃതം, സോഷ്യൽ വർക്ക്, ഹിന്ദി, എക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകർക്കായി അപേക്ഷ ക്ഷണിച്ചു.

മാർച്ച് 27 മുതൽ ആരംഭിക്കുന്ന കൂടിക്കാഴ്ചയുടെ വിശദവിവരങ്ങളും തിയ്യതികളും കോളെജ് വെബ് സൈറ്റിൽ ലഭ്യമാണ്.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നിശ്ചിത ദിവസങ്ങളിൽ കോളെജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവരിൽ പി.എച്ച്.ഡി. യോഗ്യതയുള്ളവർക്ക് അടിസ്ഥാന ശമ്പളം 35000 രൂപ.

കൂടുതൽ വിവരങ്ങൾക്ക്: 0480-2825258 വെബ്സൈറ്റ്: www.christcollegeijk.edu.in

Leave a Reply

Your email address will not be published. Required fields are marked *