ഇരിങ്ങാലക്കുട: കല്ലേറ്റുംകര ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക്ക് കോളെജ് മൾട്ടിപ്ലക്സ് ആയി നാല് സ്ക്രീനുകളിൽ ഒറ്റദിവസം പ്രദർശിപ്പിച്ചത് എട്ട് സിനിമകൾ.
കോളെജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വകുപ്പാണ് ഒരൊറ്റ ദിവസത്തേക്ക് കോളെജ് ക്യാമ്പസിൽ മൾട്ടിപ്ലക്സ് വൈബ് കൊണ്ടുവന്ന് ഫിലിം ഫെസ്റ്റിവൽ നടത്തിയത്.
മലയാളത്തിലും തമിഴിലും ഉള്ള ജനപ്രിയ സിനിമകളാണ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്.
കോഴ്സിന്റെ ഭാഗമായി വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത പ്രൊജക്ടറിലാണ് സിനിമകളുടെ പ്രദർശനം ഒരുക്കിയത്.
പ്രിൻസിപ്പൽ എസ്. ദീപ്തി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു.
വകുപ്പ് മേധാവി പി.ബി. ദ്വിതീഷ് കുമാർ ആമുഖപ്രസംഗം നടത്തി.
ആർട്സ് ക്ലബ്ബ് സെക്രട്ടറി പി.എ. സാബു, കമ്പ്യൂട്ടർ വകുപ്പ് മേധാവി ആർ. രാജി, സി.എസ്. രന്തീദേവ്, സി.എസ്. സുബീഷ് എന്നിവർ പ്രസംഗിച്ചു.












Leave a Reply