ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദു നയിക്കുന്ന എൽഡിഎഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി.
മാപ്രാണം സെൻ്ററിൽ നടന്ന ചടങ്ങിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.എം. വർഗ്ഗീസ് ജാഥാ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
സിപിഐ മണ്ഡലം കമ്മിറ്റിയംഗം അൽഫോൻസ തോമസ് അധ്യക്ഷത വഹിച്ചു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ. സുധീഷ്, കേരള കോൺസ്സ് (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് ടി.കെ. വർഗ്ഗീസ്, ആർജെഡി ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ജനതാദൾ സെക്യൂലർ മണ്ഡലം പ്രസിഡൻ്റ് രാജു ജോൺ പാലത്തിങ്കൽ, എൻസിപി മണ്ഡലം പ്രസിഡൻ്റ് ഗിരീഷ് മണപ്പെട്ടി, മുൻ എംഎൽഎ പ്രൊഫ. കെ.യു. അരുണൻ, സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാർ, ജാഥാ വൈസ് ക്യാപ്റ്റനും സിപിഐ മണ്ഡലം സെക്രട്ടറിയുമായ എൻ.കെ. ഉദയപ്രകാശ്, ജാഥാ മാനേജർ ഉല്ലാസ് കളക്കാട്ട് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ കരുവന്നൂർ ബാങ്ക് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ മന്ത്രി ബിന്ദു ആദരിച്ചു.
എൽഡിഎഫ് പൊറത്തിശ്ശേരി മേഖലാ കൺവീനർ എം.ബി. രാജു മാസ്റ്റർ സ്വാഗതവും സിപിഎം പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി ആർ.എൽ. ജീവൻലാൽ നന്ദിയും പറഞ്ഞു.
ശനിയാഴ്ച രാവിലെ കരുവന്നൂരിൽ നിന്നാരംഭിച്ച ജാഥ മുരിയാട്, കടുപ്പശ്ശേരി,
പുല്ലൂർ, നെറ്റിയാട്, വളവനങ്ങാടി, എടതിരിഞ്ഞി, ഠാണാ ജംഗ്ഷൻ എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി ഇരിങ്ങാലക്കുട അയ്യങ്കാളി സ്ക്വയറിൽ സമാപിക്കും.
ഞായറാഴ്ച കാട്ടൂരിൽ നിന്നാരംഭിക്കുന്ന ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണമേറ്റുവാങ്ങി ആളൂർ പഞ്ചായത്തിലെ തിരുത്തിപ്പറമ്പിൽ സമാപിക്കും.












Leave a Reply