ഇരിങ്ങാലക്കുട : എം.ഇ.എസ്. മുകുന്ദപുരം താലൂക്ക് കമ്മിറ്റി വെളിച്ചം അഗതി മന്ദിരത്തിൽ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.
സദസ്സ് ടി.കെ. ഗീത ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് ബഷീർ തോപ്പിൽ അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ ബീന ശിവദാസൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ, എം.ഇ.എസ്. ജില്ല പ്രസിഡന്റ് മുഹമ്മദ് ഷമീർ, സെക്രട്ടറി അബ്ദുൽ ജമാൽ, സലിം അറക്കൽ, മുഷ്ത്താക് മൊയ്‌ദീൻ, ബാബു വേടിയിൽ, അബ്ദുൽ നിസാർ, ഷാഹിം ഷാഹുൽ, ബാബു സുരാജ്, അബ്ദുൽ സലാം, അബ്ദുൽ ഹാജി, ഹുസൈൻ ഹാജി എന്നിവർ പ്രസംഗിച്ചു.
Leave a Reply