കൈസ്റ്റ് നഗർ റെസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷവും അവാർഡ്ദാന സമ്മേളനവും

ഇരിങ്ങാലക്കുട : കൈസ്റ്റ് നഗർ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും അവാർഡ്ദാന സമ്മേളനവും അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

സി.എൻ.ആർ.എ. പ്രസിഡൻ്റ് ഷാജു കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു.

കലാമേഖലയിലെ മികവിനായുള്ള “സർഗ്ഗപ്രതിഭ” പുരസ്കാര ജേതാവായ വൈഗ കെ. സജീവിന് ഫാ. ജോൺ പാലിയേക്കര അവാർഡ് സമ്മാനിച്ചു.

സെക്രട്ടറി തോംസൺ ചിരിയങ്കണ്ടത്ത്, കൗൺസിലർ ഡെലി സിജു, ഭാരവാഹികളായ ടി.വി. സോമൻ, വിജു അക്കരക്കാരൻ, മാത്യു ജോർജ്ജ്, ഡേവിസ് ഊക്കൻ, സക്കീർ ഓലക്കോട്ട്, ആനി പോൾ, ഡെൽറ്റി ജീസൻ എന്നിവർ ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *