ഇരിങ്ങാലക്കുട : പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന് ആശുപത്രിയും സംയുക്തമായി പ്രമേഹരോഗ നിര്‍ണയവും നേത്ര പരിശോധനാ തിമിര ശസ്ത്രക്രിയ ക്യാമ്പും പി.എല്‍. തോമന് മെമ്മോറിയല്‍ ക്ലിനിക്കില്‍ സംഘടിപ്പിച്ചു.
ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോര്‍ഡിനേറ്റര്‍ ജോണ്സന് കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ.സി. തോമസ് അധ്യക്ഷത വഹിച്ചു.
സോണ്‍ ചെയര്മാന് എം.സി. പ്രദീപ്, സെക്രട്ടറി എം.എസ്. രാജേഷ്, ശിവന് നെന്മാറ എന്നിവർ പ്രസംഗിച്ചു.












Leave a Reply