കപ്പാസിറ്റി ബിൽഡിംഗ് ; പ്രതീക്ഷാഭവനിൽ ജൈവ പച്ചക്കറി കൃഷി പരിശീലനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കൃഷിഭവൻ ഇരിങ്ങാലക്കുട നഗരസഭ, ആത്മ ഇരിങ്ങാലക്കുട ബ്ലോക്കിൻ്റെ ആഭിമുഖ്യത്തിൽ പ്രതീക്ഷാഭവൻ സ്പെഷ്യൽ സ്‌കൂളിൽ “കപ്പാസിറ്റി ബിൽഡിംഗ്” ജൈവ പച്ചക്കറി കൃഷി പരിശീലനം സംഘടിപ്പിച്ചു.

പി.ടി.എ. പ്രസിഡൻ്റ് പി.സി. ജോർജ്ജ് അധ്യക്ഷത വഹിച്ചു.

കൗൺസിലർ റോണി പോൾ മാവേലി ഉദ്ഘാടനം ചെയ്തു.

കൃഷി ഫീൽഡ് ഓഫീസർ എം.ആർ. അജിത് കുമാർ പദ്ധതി വിശദീകരണം നടത്തി.

സി.എൻ.ആർ.എ. പ്രസിഡൻ്റ് ഷാജു കണ്ടംകുളത്തി, സെക്രട്ടറി തോംസൺ ചിരിയങ്കണ്ടത്ത്, കാർഷിക ക്ലബ്ബ് സ്റ്റാഫ് സിസ്റ്റർ ജോളി എന്നിവർ ആശംസകൾ നേർന്നു.

അഗ്രികൾച്ചറൽ അസിസ്റ്റൻ്റ് പി.എസ്. വിജയകുമാർ പരിശീലന ക്ലാസ് നടത്തി.

പ്രിൻസിപ്പൽ സിസ്റ്റർ സുജിത സ്വാഗതവും ആത്മ എടിഎം ഗിരിജ നന്ദിയും പറഞ്ഞു.

തുടർന്ന് സ്കൂളിലേക്ക് പച്ചക്കറി വിത്തുകളും കാർഷിക ഉപകരണങ്ങളും കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *