ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്‌സ് കോളെജും തൃശൂർ ചലച്ചിത്ര കേന്ദ്രവും ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന
മൂന്നാമത് ‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് മിഴിവേകാൻ മൂന്നു മന്ത്രിമാർ.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സ്പോർട്സ് – യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജെനീഷ്, ഹരിജനക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി എന്നിവരുടെ സാന്നിദ്ധ്യം ഋതുവിൻ്റെ മാറ്റു കൂട്ടും.
വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന
സായാഹ്ന സദസ്സിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
‘സ്റ്റുഡൻ്റ്സ് ട്രാപ്പ്’ ലൈവ് ഫോക് ബാൻഡ് പരിപാടിയുടെ ഭാഗമായി മന്ത്രി ഒ.ജെ. ജനീഷ് ഋതുവേദി സന്ദർശിക്കും.
25ന് നടക്കുന്ന “കുമ്പിളൂട്ട്” പരിപാടിയുടെ കലവറ തുറക്കൽ ചടങ്ങും അദ്ദേഹം നിർവഹിക്കും.
25ന് സെൻ്റ് ജോസഫ്‌സിൻ്റെ പൂർവ്വ വിദ്യാർഥിനിയും ചരിത്ര വിഭാഗം അധ്യാപികയുമായിരുന്ന മന്ത്രി തുളസി ഋതു സന്ദർശിക്കും.
ക്യാമ്പസ്സിൽ പുതുതായി ഒരുക്കിയ ഇക്കോ ഗാർഡനായ ‘ഋതുമുറ്റം’ മന്ത്രി ഉദ്ഘാടനം ചെയ്യും.
25ന് ഉച്ചയോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ക്യാമ്പസ് സന്ദർശിക്കും. ക്യാമ്പസിൽ വൃക്ഷത്തെ നടും.
തുടർന്ന് ഓപ്പറേഷൻ തൂഫാൻ – ലഹരിവിരുദ്ധ പ്രൊജക്ടിനോട് ചേർന്ന് ക്യാമ്പസിൽ നടത്തുന്ന വിവിധ പരിപാടികൾ അദ്ദേഹം വീക്ഷിക്കും.












Leave a Reply