ഇരിങ്ങാലക്കുടയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി കർഷകർ

ഇരിങ്ങാലക്കുട : കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യ- അമേരിക്ക സ്വതന്ത്ര വ്യാപാര കരാറിൽ നിന്നും മോദി സർക്കാർ പിൻവാങ്ങുക, കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില നടപ്പിലാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, രാസവളങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുടയിൽ നരേന്ദ്രമോദിയുടെയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെയും കോലം കത്തിച്ച് പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ പ്രസിഡൻ്റ് ടി.എസ്. സജീവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സമരം കേരളകർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.

എം.ബി. രാജു മാസ്റ്റർ, വി.എൻ. ഉണ്ണികൃഷ്ണൻ, കെ.കെ. ഷൈജു, എം. അനിൽകുമാർ, കെ.എം. സജീവൻ, ഐ.ആർ. നിഷാദ്, എം.എ. അനിലൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

ഏരിയ ട്രഷറർ ഡോ. കെ.പി. ജോർജ്ജ് സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് കെ.വി. ജിനരാജ്ദാസൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *