ഇരിങ്ങാലക്കുട : കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് അഫിലിയേഷൻ ഉള്ള മാള മെറ്റ്സ് കോളെജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ചിൽ നാലുവർഷ ബി.ഫാം. കോഴ്സിൽ മാനേജ്മെൻ്റ് സീറ്റിലേക്കുള്ള അഡ്മിഷൻ ജൂലൈ 30ന് അവസാനിക്കും.
പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അല്ലെങ്കിൽ ബയോളജി എന്നിവയ്ക്ക് 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.
കീം പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർക്ക് മുൻഗണനയുണ്ട്. പൂർണ്ണമായും മെറിറ്റിൻ്റെ അടിസ്ഥാനത്തിലാണ് പ്രവേശനം ലഭിക്കുക. മെറിറ്റ് ഫീസ് മാത്രം നൽകിയാൽ മതി.
ഉയർന്ന മാർക്ക് നേടിയവർക്ക് സ്കോളർഷിപ്പോടെ പഠിക്കാനുള്ള സൗകര്യവുമുണ്ട്.
https://metspharmacycollege.ac.in/ എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 9188400956, 9188400958












Leave a Reply