ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം, റോവർ & റേഞ്ചർ എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും പ്രധാനമായും ഇടപെടുന്ന തമിഴ്നാട്ടിലെ ആർക്കോണം ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിന്റെ സഹകരണത്തോടെ അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനായി പ്രാഥമികമായി കൈകൊള്ളേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ‘ഡെമോൺസ്ട്രേഷൻ ക്ലാസ്’ സംഘടിപ്പിച്ചു.
സബ് ഇൻസ്പെക്ടർ സഞ്ജയ് മാൽസുനി, പി. ജിനേഷ്, കെ. പ്രേംജിത്ത്, കെ.എസ്. ബിജിത്ത്, വി.എം. അജയ് ശങ്കർ എന്നിവർ ക്ലാസുകൾ നയിച്ചു.
കുഴഞ്ഞ് വീഴൽ, ആക്സിഡന്റ്, വെള്ളത്തിൽ മുങ്ങൽ, ശ്വസനപാതയിൽ വസ്തുക്കൾ കുടുങ്ങുന്ന അവസ്ഥയായ ചോക്കിങ്ങ്, ഹൃദയാഘാതം, കുട്ടികൾക്ക് ശ്വാസ തടസ്സം നേരിടൽ, പ്രകൃതി ദുരന്തങ്ങൾ എന്നിങ്ങനെ വിവിധ അപകടങ്ങൾ കൈകാര്യം ചെയ്യാൻ കുട്ടികളെയും അധ്യാപകരെയും പ്രാപ്തരാക്കുന്നതിനായുള്ള ബേസിക് ലൈഫ് സപ്പോർട്ട് പാഠങ്ങളായിരുന്നു ക്ലാസ്സിന്റെ ഉള്ളടക്കം.
സീനിയർ അധ്യാപിക വി.ആർ. സോണി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.വി. വിനുകുമാർ, റോവർ ലീഡർ കെ.എ. ഷീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.












Leave a Reply