മാലിന്യമകറ്റുന്ന മാലാഖാമാർക്ക് വിഷൻ ഇരിങ്ങാലക്കുടയുടെ ആദരം; ആദരിച്ചത് 300ഓളം ഹരിതകർമ സേനാംഗങ്ങളെ

ഇരിങ്ങാലക്കുട : പതിവ് ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി, സുഗന്ധം പരത്തിക്കൊണ്ടുള്ള വേറിട്ട ഉദ്ഘാടനത്തിലൂടെയാണ് വിഷൻ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവത്തിലെ ‘മാലിന്യമകറ്റുന്ന മാലാഖാമാർ’ പരിപാടിക്ക് തുടക്കമായത്.

തുടർന്ന് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെയും മുരിയാട്, വേളൂക്കര, പൂമംഗലം, ആളൂർ, കാട്ടൂർ, പടിയൂർ, കാറളം എന്നീ പഞ്ചായത്തുകളിലെയും 300ഓളം ഹരിതകർമ സേനാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.

നർത്തകിയും ചലച്ചിത്രതാരവുമായ വൈഗ കെ. സജീവ് ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു.

വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി മുഖ്യപ്രഭാഷണം നടത്തി.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോണി പോൾ മാവേലി എന്നിവർ മുഖ്യാതിഥികളായി.

പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാരായ മനോജ് മുകുന്ദൻ (മുരിയാട്), അനിത (കാട്ടൂർ), രാജേഷ് (കാറളം) എന്നിവർ ആശംസകൾ നേർന്നു.

കോർഡിനേറ്റർ എ.ജെ. കൃഷ്ണപ്രസാദ് സ്വാഗതവും സോണി അജിത് നന്ദിയും പറഞ്ഞു.

ശുചിത്വ കേരളം യാഥാർഥ്യമാക്കാൻ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഹരിതകർമ സേനാംഗങ്ങളുടെ സേവനത്തെ പൊതുസമൂഹത്തിന് മുന്നിൽ ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *