മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഫ്യൂഷൻ ഓഫ് അടക്കാപന്തൽ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട റേഞ്ച് എക്‌സൈസ് ഓഫീസർ സി.കെ. ചന്ദ്രൻ ക്ലാസ് നയിച്ചു.

മയക്കുമരുന്ന് ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ, സാമൂഹിക, കുടുംബ, നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

യുവജനങ്ങൾ മയക്കുമരുന്നിന്റെ കെണിയിൽ അകപ്പെടാതിരിക്കേണ്ടതിന്റെ ആവശ്യകതയും സമൂഹത്തിന്റെ ജാഗ്രതയുടെ പ്രാധാന്യവും അദ്ദേഹം ക്ലാസിൽ ഊന്നിപ്പറഞ്ഞു.

ക്ലബ്ബ് ഭാരവാഹികളും അംഗങ്ങളും പ്രദേശവാസികളും ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *