ഇരിങ്ങാലക്കുട : ഡോക്ടേഴ്സ് ദിനത്തിൽ പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ ഡോക്ടർമാരെ ആദരിച്ചു.
ഡോ. രജിത, ഡോ. ജിഷ്ണു, ഡോ. സിജോ കൊടിയൻ, ഡോ. കെ.എസ്. സന്തോഷ് കുമാർ, ഡോ. അജിത് തോമസ്, ഡോ. അരുൺ വിക്ടർ എന്നിവരെ പൊന്നാടയണിയിച്ച് പനിനീർ പൂക്കൾ നൽകിയാണ് ആദരിച്ചത്.
പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പരിപാടിക്ക് നേതൃത്വം നൽകി.
വൈസ് പ്രസിഡന്റ് കവിത സുരേഷ്, പഞ്ചായത്ത് സെക്രട്ടറി പി. ജയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, ഭരണസമിതി അംഗങ്ങൾ, ആശുപത്രി ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.സി. അശ്വതി നന്ദി പറഞ്ഞു.












Leave a Reply