ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് (റോവർ ആൻഡ് റേഞ്ചർ) യൂണിറ്റ് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സ്കൗട്ട്സ്, ഗൈഡ്സ് വിഭാഗങ്ങളിലെ പ്രമുഖർ സന്നിഹിതരായിരുന്നു.
പി.ടി.എ. പ്രസിഡൻ്റ് ജോഷി കൂനൻ അധ്യക്ഷത വഹിച്ചു.
ഹൈസ്കൂൾ പി.ടി.എ. പ്രസിഡൻ്റ് ജ്യോതി രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി ഡൊമനിക്ക് പാറേക്കാട്ട്, ഡിസ്ട്രിക്റ്റ് അസോസിയേഷൻ ഫസ്റ്റ് എച്ച്.ഡബ്ല്യു.ബി. ഹോൾഡർ എ. സിനി പോൾ, ഫസ്റ്റ് അസിസ്റ്റൻ്റ് സുഭാഷ് എ. പാനികുളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പ്രിൻസിപ്പൽ പി.എ. ബാബു സ്വാഗതവും ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.ജെ. മഞ്ജു നന്ദിയും പറഞ്ഞു.












Leave a Reply