ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂരിൽ പരിശുദ്ധ ഹജ്ജ് കർമത്തിന് പോകുന്ന ഹാജിമാർക്ക് എം.ഇ.എസ്. യാത്രയയപ്പ് നൽകി.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സലിം അറക്കൽ അധ്യക്ഷത വഹിച്ചു.
യോഗം ജില്ലാ പ്രസിഡന്റ് പി.കെ. മുഹമ്മദ് ഷമീർ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൾ ജമാൽ, അയൂബ് കരൂപ്പടന്ന, ബഷീർ തോപ്പിൽ, നിസാർ മുറിപ്പറമ്പിൽ, അബ്ദുൾ സലാം, സുരാജ് ബാബു, അബ്ദുൾ ഹാജി, അൽഅറഫ അബൂബക്കർ, മജീദ് ഇടപ്പുള്ളി, മുഹമ്മദാലി മാതിരിപ്പിള്ളി, ഷംസു ഹാജി, ഹുസൈൻഹാജി എന്നിവർ പ്രസംഗിച്ചു.
ബഷീർ തോപ്പിൽ മറുപടി പ്രസംഗം നടത്തി.
Leave a Reply