ഇരിങ്ങാലക്കുട : സേവാഭാരതിയുടെ പിന്നോക്ക ബസ്തി പ്രവർത്തനങ്ങളുടെ ഭാഗമായി ചെട്ടിപ്പറമ്പ് കനാൽ ബേസിലുള്ള ഷാജുവിന്റെ മകൾക്ക് വിദ്യാഭ്യാസത്തിനുള്ള ധനസഹായം കൈമാറി.
ഇരിങ്ങാലക്കുട സേവാഭാരതി വൈസ് പ്രസിഡന്റ് ഗോപിനാഥൻ പീടികപറമ്പിലാണ് ധനസഹായം കൈമാറിയത്.
ചടങ്ങിൽ വിദ്യാഭ്യാസ സമിതി കൺവീനർ കവിത ലീലാധരൻ, മെഡിസെൽ കോർഡിനേറ്റർ രാജിലക്ഷ്മി, സെക്രട്ടറി സൗമ്യ സംഗീത് എന്നിവർ പങ്കെടുത്തു.
Leave a Reply