ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – ഷൊർണൂർ സംസ്ഥാന പാതയിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ മെല്ലെപോക്ക് മൂലം ജനജീവിതം ദുരിതപൂർണ്ണമാകുന്നതിലും, അശാസ്ത്രീയമായി ഭാരവാഹനങ്ങൾ വഴിതിരിച്ചു വിടുന്നതു മൂലം പ്രാദേശിക റോഡുകൾ തകരാറിലാകുന്നതിലും പ്രതിഷേധിച്ച്
കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഡിസിസി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി സോണിയ ഗിരി, മുൻ ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാർളി, നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, അഡ്വ. സിജു പാറേക്കാടൻ, സി.എസ്. അബ്ദുൾഹഖ്, വി.സി. വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റുമാരായ സാജു പാറേക്കാടൻ, പി.കെ. ഭാസി, ബ്ലോക്ക് ഭാരവാഹികളായ വിജയൻ ഇളയേടത്ത്, എം.ആർ. ഷാജു, അസറുദ്ദീൻ കളക്കാട്ട്, സതീഷ് പുളിയത്ത്, ബെന്നി കണ്ണൂക്കാടൻ, അബ്ദുൾ സത്താർ, ഐ.കെ. ചന്ദ്രൻ, വി.പി. ജോസ്, ഭരതൻ പൊന്തേങ്കണ്ടത്ത്, പ്രവീൺ ഞാറ്റുവെട്ടി,
നഗരസഭ കൗൺസിലർമാരായ ബിജു പോൾ അക്കരക്കാരൻ, ജെയ്സൺ പാറേക്കാടൻ, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, നിയോജകമണ്ഡലം ഭാരവാഹികളായ എബിൻ ജോൺ, വിനു ആൻ്റണി തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply