ഇരിങ്ങാലക്കുട : സംഗീത നാടക അക്കാദമിയുടെ കൂടിയാട്ടത്തിനുള്ള അവാർഡ് ലഭിച്ച കപില വേണു, മിമിക്രിക്കുള്ള ഗുരുപൂജ അവാർഡ് ലഭിച്ച കലാഭവൻ നൗഷാദ് എന്നിവരെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി ആദരിച്ചു.
ചടങ്ങിൽ ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.
കപില വേണുവിനെ രേണു രാമനാഥും, കലാഭവൻ നൗഷാദിനെ ഉദിമാനം അയ്യപ്പക്കുട്ടിയും പൊന്നാടയണിയിച്ചു.
ഡോ. കെ. രാജേന്ദ്രൻ, ഡോ. സോണി ജോൺ, കെ.എൻ. സുരേഷ് കുമാർ, രാജേഷ് അശോകൻ, ഷെറിൻ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
വേണുജി, നിർമ്മല പണിക്കർ, പൂമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി. ഗോപിനാഥ്, ടി.എ. സന്തോഷ്, സോണി അജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Leave a Reply