ഇരിങ്ങാലക്കുട : ചാലക്കുടി വി. ആർ. പുരം എവർഗ്രീൻ ഹാളിൽ ചേർന്ന കുടുംബ യോഗത്തിൽ വാലപ്പൻ ട്രസ്റ്റ് മുനിസിപ്പൽ ചെയർമാനായ ഷിബു വാലപ്പന് സ്വീകരണം നൽകി.
പ്രസിഡന്റ് ഷാജു വാലപ്പൻ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് ഷാജു വാലപ്പൻ, മുതിർന്ന അംഗങ്ങളായ മാത്യുണ്ണി വാലപ്പൻ, വാലപ്പൻ അന്തോണി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.
സെക്രട്ടറി ബേബി വാലപ്പൻ സ്വാഗതവും തോമസ് വാലപ്പൻ നന്ദിയും പറഞ്ഞു.
മുനിസിപ്പൽ വൈസ് ചെയർമാൻ ആലീസ് ഷിബു, ഫ്രാൻസിസ് വാലപ്പൻ, സൂരജ് വാലപ്പൻ, ബ്രിന്ദ ബൈജു എന്നിവർ നേതൃത്വം നൽകി.
Leave a Reply