ഇരിങ്ങാലക്കുട : മഹാത്മാഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ ഭാഗമായി നീഡ്‌സ് നടത്തുന്ന അനുസ്മരണ പദയാത്രയും ഗാന്ധിസംഗമവും നാളെ (വെള്ളിയാഴ്ച) നടക്കും.
പദയാത്ര ഗാന്ധിജി പ്രസംഗിച്ച ചളിയംപാടത്തു നിന്നും 3.30ന് ആരംഭിച്ച് അദ്ദേഹം വിശ്രമിച്ച ഇന്നത്തെ റസ്റ്റ് ഹൗസിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധി സ്മൃതി മണ്ഡപത്തിൽ സമാപിക്കും.
തുടർന്ന് അനുസ്മരണ സമ്മേളനം പ്രമുഖ ഗാന്ധിയൻ പി വി കൃഷ്ണൻ നായർ ഉദ്‌ഘാടനം ചെയ്യും.
നീഡ്‌സ് പ്രസിഡന്റ് അഡ്വ തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിക്കുമെന്ന് നീഡ്‌സ് അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ഗുലാം മുഹമ്മദ്, കോർഡിനേറ്റർ കെ പി ദേവദാസ് എന്നിവർ അറിയിച്ചു.
Leave a Reply