ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിന് നൽകിയ നിവേദനം ചവറുകൂനയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലത്തിന്റെയും പൊറത്തിശ്ശേരി മണ്ഡലത്തിന്റെയും നേതൃത്വത്തിൽ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും ഠാണാവിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, മുൻ ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാർലി, മണ്ഡലം ഭാരവാഹികളായ സിജു യോഹന്നാൻ, എ.സി. സുരേഷ്, ബ്ലോക്ക് ഭാരവാഹികളായ എം.ആർ. ഷാജു, സുജ സഞ്ജീവ്കുമാർ, അഡ്വ. സിജു പാറേക്കാടൻ, കൗൺസിലർമാരായ ജെയ്സൺ പാറേക്കാടൻ, അവിനാഷ്, ബിജു പോൾ അക്കരക്കാരൻ, ജസ്റ്റിൻ ജോൺ, അജിത് കുമാർ, സനൽ കല്ലൂക്കാരൻ, ജോമോൻ മണാത്ത്, ബാബു എന്നിവർ നേതൃത്വം നൽകി.
Leave a Reply