ഇരിങ്ങാലക്കുട : കാരുമാത്ര വാത്യാട്ട് ധർമ്മദൈവ ക്ഷേത്രം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ എൻ.ടി.എ. നടത്തിയ സെഷൻ 1 ജെഇഇ മെയിൻ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ഗൗതം സുരേഷ്, ഇൻ്റർനാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപർമെൻ്റിൻ്റെ സ്വാഭാവിക വനം സംരക്ഷകനുള്ള ദേശീയ ബഹുമതി നേടിയ വി.കെ. ശീധരൻ എന്നിവരെ കമ്മിറ്റിയംഗം വി.ആർ. പുരുഷോത്തമൻ പൊന്നാട അണിയിച്ച് ആദരിച്ചു.
വൈസ് പ്രസിഡന്റ് വി.കെ. ധർമ്മൻ അധ്യക്ഷനായിരുന്നു.
ട്രഷറർ വി.യു. സജീവൻ, കമ്മിറ്റിയംഗം വി.പി. ഗോപാലൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply