ഇരിങ്ങാലക്കുട : നഗരസഭ നമ്പ്യങ്കാവ് വാർഡ് 8ലെ എൻ.ഡി.എ. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
വാർഡ് വികസന സമിതി കൺവീനർ കെ.വി. സുഭാഷ് അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ആർച്ച അനീഷ്, പൊറത്തിശ്ശേരി ഏരിയ പ്രസിഡന്റ് സൂരജ് കടുങ്ങാടൻ, സംസ്ഥാന സമിതി അംഗവും മുനിസിപ്പാലിറ്റി ഇൻചാർജുമായ സന്തോഷ് ചെറാക്കുളം, മണ്ഡലം സെക്രട്ടറി ഷാജുട്ടൻ, എസ്.സി. മോർച്ച മണ്ഡലം പ്രസിഡന്റ് രാജേഷ്, ജില്ലാ സെക്രട്ടറിയും മുനിസിപ്പാലിറ്റി സഹ ഇൻചാർജുമായ അഖിലാഷ് വിശ്വനാഥൻ, മണ്ഡലം ട്രഷററും ക്ലസ്റ്റർ ഇൻചാർജുമായ ജോജൻ കൊല്ലാട്ടിൽ, എസ്.സി. മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വത്സല നന്ദൻ, വാർഡ് കൗൺസിലർ സരിത സുഭാഷ് എന്നിവർ ആശംസകൾ നേർന്നു.
ബൂത്ത് പ്രസിഡന്റ് മനു സ്വാഗതവും വാർഡ് വികസന സമിതി ജോയിന്റ് കൺവീനർ രാജു ഇത്തിക്കുളം നന്ദിയും പറഞ്ഞു.
പുതുതായി പാർട്ടിയിൽ ചേർന്ന ശേഖരൻ കെങ്കയിൽ, ലതിക രാമചന്ദ്രൻ എന്നിവരെ ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.












Leave a Reply