ഇരിങ്ങാലക്കുട : ചാലക്കുടി ടൗണിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ കയറിപ്പിടിച്ച് ശല്യപ്പെടുത്തിയ ഛത്തീസ്ഗഢ് സ്വദേശി പിടിയിലായി.
ഛത്തീസ്ഗഢ് റായ്പൂർ സ്വദേശിയായ ലകേഷ് കുമാർ മാർകം (33) എന്നയാളെയാണ് ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. സജീവ്, സബ്ബ് ഇൻസ്പെക്ടർ എൻ. പ്രദീപ്, ഉദ്യോഗസ്ഥരായ ആൻസൻ പൗലോസ്, സുരേഷ് കുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകീട്ട് 3.45 ഓടെയാണ് സംഭവം നടന്നത്.
അറസ്റ്റിലായ ലകേഷ് കുമാർ കഴിഞ്ഞ രണ്ട് വർഷമായി മുരിങ്ങൂരിൽ താമസിച്ചു വരികയായിരുന്നു.
Leave a Reply