ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തക യോഗം ചേർന്നു.
കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു.
ഡി.സി.സി. ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, ബ്ലോക്ക് ഭാരവാഹികളായ എം.ആർ. ഷാജു, പി.എൻ. സുരേഷ്, കെ.സി. ജെയിംസ്, പി.എ. ഷഹീർ, നിഷ അജയൻ, മണ്ഡലം സെക്രട്ടറി സന്തോഷ് വില്ലടം എന്നിവർ പ്രസംഗിച്ചു.
Leave a Reply