ഇരിങ്ങാലക്കുട : കൂടൽമാണിക്യം ഉത്സവത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് സംഭാര വിതരണം നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.എസ്. അബ്‌ദുൾ ഹക്ക് സംഭാര വിതരണം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മുൻ നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർളി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, സെക്രട്ടറി എബിൻ ജോൺ, മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply