ഇരുചക്ര വാഹനമോഷ്ടാവ് പിടിയിൽ

ഇരിങ്ങാലക്കുട : മാള, പുത്തൻചിറ, മങ്കിടി ഭാഗത്തുനിന്നും ഇരുചക്ര വാഹനം മോഷ്ടിച്ചയാൾ പൊലീസ് പിടിയിലായി.

മങ്കിടി കുര്യാപ്പിള്ളി വീട്ടിൽ ജോസഫ് മകൻ അഗസ്റ്റിൻ ജോസഫ് (19) ആണ് മാള പോലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

മാള പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സി കെ സുരേഷ്, മുഹമ്മദ് ബാഷി, സുൽഫിക്കർ സമദ്, ജസ്റ്റിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷറഫുദ്ദീൻ, ഹോം ഗാർഡ് വിനോദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *