ഇരിങ്ങാലക്കുട : കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ മാർച്ച് 15ന് ആരംഭിച്ച വികസന സമരം 7-ാം നാൾ പിന്നിട്ടു.
തൊമ്മാന സെന്ററിൽ നടന്ന സമരാഗ്നി ജ്വലനം ആളൂർ പഞ്ചായത്ത് അംഗം മേരി ഐസക് ഉദ്ഘാടനം ചെയ്തു.
ബിജു ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
കെ.പി. കുര്യൻ, ഡോ. മാർട്ടിൻ പി. പോൾ, ഫിറോസ് വല്ലക്കുന്ന്, ജോൺ കോക്കാട്ട്, മുരളി കുഴിക്കാട്ടുപുറം, സുരേഷ് കല്ലിങ്ങപ്പുറം, ജോസ് കുഴുവേലി, സുരേഷ് പൊറ്റയ്ക്കൽ, ജോസ് കോക്കാട്ട്, പ്രഭാകരൻ, ബിജു കൊടിയൻ, ഡേവിസ് ഇടപ്പിള്ളി, വർഗ്ഗീസ് പന്തല്ലൂക്കാരൻ, കെ.എഫ്. ജോസ്, സോമൻ ശാരദാലയം, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ആന്റോ പുന്നേലിപ്പറമ്പിൽ, ഐ.കെ. ചന്ദ്രൻ, കെ.കെ. റോബി, ശശി ശാരദാലയം തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply