ഇരിങ്ങാലക്കുടയിൽ ”സഹകരണ എക്സ്പോ”യുടെ വർണശബളമായ വിളംബര ജാഥ അരങ്ങേറി

ഇരിങ്ങാലക്കുട : മുകുന്ദപുരം, കൊടുങ്ങല്ലൂർ സർക്കിൾ സഹകരണ യൂണിയനുകളുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ തെയ്യത്തിന്റെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ വർണശബളമായ “സഹകരണ എക്സ്പോ 2025” വിളംബരജാഥ അരങ്ങേറി.

സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതി അംഗം ലളിത ചന്ദ്രശേഖരൻ, കൊടുങ്ങല്ലൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. എം. ബിജുകുമാറിന് സഹകരണ പതാക കൈമാറി വിളംബര ജാഥ ഉദ്ഘാടനം ചെയ്തു.

മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ കൺവീനർ കെ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു.

മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം എ.എസ്. ജിനി ആശംസകൾ നേർന്നു.

സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറിയും അസിസ്റ്റന്റ് രജിസ്ട്രാറുമായ എസ്. സുരേഷ് സ്വാഗതവും ചാലക്കുടി അസിസ്റ്റന്റ് രജിസ്ട്രാർ എ.ജെ. രാജി നന്ദിയും പറഞ്ഞു.

മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളിലെ 1000ത്തിലധികം സഹകാരികൾ വിളംബര ജാഥയിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട കുട്ടൻകുളം പരിസരത്തുനിന്ന് ആരംഭിച്ച ജാഥ പൂതംകുളം മൈതാനത്ത് അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *