ഇരിങ്ങാലക്കുട : ഇടതുപക്ഷ സർക്കാരിന്റെ നികുതിക്കൊള്ള അവസാനിപ്പിക്കുക, കൂട്ടിയ ഭൂനികുതികൾ കുറയ്ക്കുക, ഇലക്ട്രിക് കാറുകൾക്ക് കൂട്ടിയ നികുതി ഇല്ലാതാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു.
മുൻ ബ്ലോക്ക് പ്രസിഡന്റ് ടി. വി. ചാർളി ഉദ്ഘാടനം ചെയ്തു.
ജോസഫ് ചാക്കോ, വിജയൻ എളയേടത്ത്, ബീവി അബ്ദുൾകരീം, ഭരതൻ പൊന്തേങ്കണ്ടത്ത്, യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, മണ്ഡലം ഭാരവാഹികളായ സിജു യോഹന്നാൻ, തോമസ് കോട്ടോളി, എ. സി. സുരേഷ്, കുര്യൻ ജോസഫ്, കൗൺസിലർമാരായ ജെയ്സൺ പാറേക്കാടൻ, ജസ്റ്റിൻ ജോൺ, മിനി ജോസ് ചാക്കോള, ഒ.എസ്. അവിനാഷ്, സത്യൻ തേനാഴിക്കുളം, സന്തോഷ് ആലുക്ക, ഷെല്ലി മുട്ടത്ത്, വിനു ആന്റണി, നിതിൻ ടോണി എന്നിവർ നേതൃത്വം നൽകി.
ബൂത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Leave a Reply