ഇരിങ്ങാലക്കുട : പൂമംഗലം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും മഹിളാ കോൺഗ്രസ് മണ്ഡലം കമ്മറ്റിയും സംയുക്തമായി ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ആശാവർക്കർമാർക്കെതിരായുള്ള സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഞ്ജിനി അധ്യക്ഷത വഹിച്ചു.
കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.പി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
വി.ആർ. പ്രഭാകരൻ, ടി.എസ്. പവിത്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
പഞ്ചായത്ത് മെമ്പർ കത്രീന ജോർജ് സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് അജി നന്ദിയും പറഞ്ഞു.
മഹിളാ കോൺഗ്രസ് പ്രസിഡന്റ് നിഷ ലാലു, വാർഡ് മെമ്പർമാരായ ലാലി, ജൂലി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി
ടി.ആർ. ഷാജു, മണ്ഡലം ഭാരവാഹികളായ പി.പി. ജോയ്, ജെയ്സൺ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply