ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന അനിൽ മാന്തുരുത്തിയുടെ അനുസ്മരണം നടത്തി.
കോൺഗ്രസ് കമ്മിറ്റി വെള്ളാങ്ങല്ലൂരിൽ സംഘടിപ്പിച്ച മൂന്നാം
ചരമ വാർഷിക അനുസ്മരണ സമ്മേളനം മുൻ പഞ്ചായത്ത് പ്രസിഡന്റ് കമാൽ കാട്ടകത്ത് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ബിജു പോൾ അധ്യക്ഷനായി.
ഇ വി സജീവ്, ധർമജൻ വില്ലേടത്ത്, അയൂബ് കരൂപ്പടന്ന, എ ചന്ദ്രൻ, എ എ മുസമ്മിൽ, മായ രാമചന്ദ്രൻ, റസിയ അബു, ജോർജ് തൊമ്മാന, ഹമീദ് എന്നിവർ പ്രസംഗിച്ചു.
കെ കൃഷ്ണകുമാർ, വി മോഹൻദാസ്, സലിം അറക്കൽ, ജാസ്മിൻ ജോയ്, മല്ലിക ആനന്ദൻ എന്നിവർ നേതൃത്വം നൽകി.
Leave a Reply