മുല്ലനേഴി അനുസ്മരണവും കാവ്യ വർഷവും

ഇരിങ്ങാലക്കുട : കലാസദനം സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിവരുന്ന സാംസ്കാരിക സംഗമത്തിനോടനുബന്ധിച്ച് മുല്ലനേഴിയുടെ 78-ാം ജന്മവാർഷികം ആചരിച്ചു.

കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് സാഹിത്യകാരൻ അഞ്ചത്ത് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കവി സി.വി. ശ്രീലത കാവ്യവർഷം ഉദ്ഘാടനം ചെയ്തു.

കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

വി.ആർ. ലിഷോയ്, കെ.എസ്. ഉദയകുമാർ, ഗീത എസ്. പടിയത്ത്, ആൻ്റണി കൈതാരത്ത്, വിനോദ് എടതിരിഞ്ഞി, സദു എങ്ങൂർ, സുരേഷ് ബാബു കിഴുത്താണി, ഇ.വി. സജീവിനി, ഇ.പി. വിജയൻ, ഇരിങ്ങാലക്കുട ബാബുരാജ്, പഴുവിൽ ഗോപിനാഥ്, കെ. ദിനേശ് രാജ, എൻ.എസ്. രാജൻ, രാധാകൃഷ്ണൻ വെട്ടത്ത്, അനിലൻ ചരുവിൽ, ടി.എ. തിലകൻ, നോമി കൃഷ്ണ, തുടങ്ങിയവർ അനുസ്‌മരണ പ്രഭാഷണം നടത്തുകയും കവിതകളും ഗാനങ്ങളും ആലപിക്കുകയും ചെയ്തു.

വായനക്കളരി സമാപിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ. പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച “വായനക്കളരി”യുടെ സമാപന സമ്മേളനം ഐതിഹ്യ കിഷോർ ഉദ്ഘാടനം ചെയ്തു.

എം.എസ്. നവമിചന്ദ്ര അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വായനക്കളരിയുടെ കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു.

ബാലവേദി കുട്ടികൾ വായനക്കളരിയിലൂടെ സൃഷ്ടിച്ച കലകളുടെ അവതരണം അരങ്ങേറി.

തുടർന്ന് കുട്ടികൾ തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു.

വായനക്കളരിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉപഹാരങ്ങൾ നൽകി.

ലൈബ്രറി സെക്രട്ടറി പി.കെ. ഭരതൻ മാസ്റ്റർ, ലൈബ്രേറിയൻ കെ.കെ. മഞ്ജുള, പി.ആർ. രജന, ടി.ഒ. ബീന, ആയിഷ ദിയ എന്നിവർ പ്രസംഗിച്ചു.

ആഘോഷമാക്കി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം പ്രൗഢഗംഭീരമായി ആഘോഷിച്ചു.

യോഗം സ്കൂൾ മാനേജർ റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

നഗരസഭ കൗൺസിലർ ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ നവാഗതരായ വിദ്യാർഥികളുടെ കയ്യൊപ്പ് ചാർത്തലിന്റെയും പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിന്റെയും പ്രാരംഭം കുറിച്ചു.

സ്കൂൾ ലീഡർ എം.ജെ. ദേവസൂര്യ വിദ്യാർഥികൾക്ക് സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അബാക്കസ് ടീം സ്കൂളിന് സമ്മാനിച്ച ടെലിവിഷൻ ഹയർ സെക്കന്ററി പ്രിൻസിപ്പൽ ആൻസൺ ഡൊമിനിക് ഏറ്റുവാങ്ങി.

പി.ടി.എ. പ്രസിഡന്റ് അജോ ജോൺ, പൂർവ്വ അധ്യാപക സംഘടന പ്രസിഡന്റ് ഫിലോ ആന്റണി, പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡന്റ് ജിയോ പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു.

കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത് നവാഗതരായ കുട്ടികൾക്കൊപ്പം കയ്യൊപ്പ് ചാർത്തി.

ഫോട്ടോ ഷൂട്ട്‌ @ സെൽഫി പോയിന്റ് വിദ്യാർഥികളിൽ കൗതുകമുണർത്തി.

ഹെഡ്‌മിസ്ട്രസ് റീജ ജോസ് സ്വാഗതവും അധ്യാപക പ്രതിനിധി ബിന്ദു വി. റപ്പായി നന്ദിയും പറഞ്ഞു.

അക്ഷരദീപം തെളിയിച്ച് പൊറത്തിശ്ശേരി മഹാത്മാ എൽ.പി. & യു.പി. സ്കൂളിലെ പ്രവേശനോത്സവം

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മഹാത്മാ എൽ.പി. & യു.പി. സ്കൂളിലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ വിനീത ടീച്ചർ ഉദ്ഘാടനം ചെയ്തു.

മാനേജർ വി.എം. സുശിതാംബരൻ അധ്യക്ഷത വഹിച്ചു.

പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടുകൂടി നവാഗതരായ കുട്ടികൾ അക്ഷരദീപം തെളിയിച്ചു.

തദവസരത്തിൽ സി.എം. കിഡ്സ് സ്കോളർഷിപ്പ്, സംസ്കൃതം സ്കോളർഷിപ്പ് വിജയികളെ പി.ടി.എ. പ്രസിഡൻ്റ് കാർത്തിക സന്തോഷ്, എം.പി.ടി.എ. പ്രസിഡൻ്റ് ദീപ മഹേഷ്, ഒ.എസ്.എ. പ്രതിനിധി എം.ജെ. ഷാജി, ലിനി ടീച്ചർ എന്നിവർ അനുമോദിച്ചു.

യോഗത്തിൽ ഹെഡ്മിസ്ട്രസ് പി.ജി. ബിന്ദു സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് എൻ.പി. രജനി ടീച്ചർ നന്ദിയും പറഞ്ഞു.

നവാഗതരായ കുട്ടികൾക്ക് സമ്മാനപ്പൊതികൾ നൽകി. തുടർന്ന് മധുര പലഹാര വിതരണവും നടത്തി.

വർണ്ണാഭമായി ഭാരതീയ വിദ്യാഭവനിലെ ‘ഭവ്യോത്സവം’

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിലെ പ്രവേശനോത്സവം ‘ഭവ്യോത്സവം’ എന്ന പേരിൽ വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു.

ഇരിങ്ങാലക്കുട എഎസ്ഐ പി.എ. ഡാനി ഉദ്ഘാടനം ചെയ്തു. അദ്ദേഹം സ്കൂൾ അസംബ്ലിയിൽ നടന്ന സൈബർ സുരക്ഷാ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.

ചെയർമാൻ ടി.എ. നായർ അധ്യക്ഷനായിരുന്നു.

എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, സെക്രട്ടറി വി. രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ എം. സുകുമാരൻ, ഡോ. നാരായണൻകുട്ടി, പി.കെ. ഉണ്ണികൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, പ്രൈമറി വിഭാഗം മേധാവി ഷാലി ഗിരീഷ്കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

നൃത്തപരിപാടികൾ, ഗാനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച കലാവിരുന്നും ഉണ്ടായിരുന്നു.

അധ്യാപകരായ രജനി അജയൻ സ്വാഗതവും അശ്വതി നന്ദിയും പറഞ്ഞു.

ആഘോഷമാക്കി ഇരിങ്ങാലക്കുട നിയോജകമണ്ഡലംതല പ്രവേശനോത്സവം

ഇരിങ്ങാലക്കുട : പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും നിറച്ച് മറ്റൊരു അധ്യയന വർഷത്തിന് കൂടി തുടക്കമായി. വിദ്യാർഥികളുടെ പഠനയാത്രയ്ക്ക് ഉണർവും ആവേശവും പകർന്ന് ഇരിങ്ങാലക്കുട നിയോജകമണ്ഡലംതല പ്രവേശനോത്സവം ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂളിൽ വെച്ച് അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

ജീവിതത്തിൽ തെറ്റായ പ്രവണതകളോടും മയക്കുമരുന്ന് ഉൾപ്പെടെയുള്ള ദുശ്ശീലങ്ങളോടും ഉറച്ച നിലപാടോടെ “നോ” പറയാൻ കുട്ടികൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. പഠനത്തിനൊപ്പം നല്ല മൂല്യങ്ങളും അച്ചടക്കവും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

പി.ടി.എ. പ്രസിഡന്റ് ജെയ്ഫിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ പി.വി. ശിവകുമാർ, എൽ.പി. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റിനെറ്റ്, എൽ.പി. പി.ടി.എ. പ്രസിഡന്റ് തോംസൻ ചിരിയങ്കണ്ടത്ത്, ലോക്കൽ മാനേജർ സി. ഫാൻസി എന്നിവർ ആശംസകൾ അർപ്പിച്ചു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ച അഡ്വ. തോമസ് ഉണ്ണിയാടനെ ചടങ്ങിൽ പി.ടി.എ.യുടെയും സ്കൂൾ അധികൃതരുടെയും നേതൃത്വത്തിൽ ആദരിച്ചു.

ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് സുദീപ സ്വാഗതവും അധ്യാപിക ജൂലി നന്ദിയും പറഞ്ഞു.

നിര്യാതനായി

ശിവരാമൻ

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ പരേതനായ കിട്ടു മകൻ ശിവരാമൻ (73) നിര്യാതനായി.

സംസ്കാരം തിങ്കളാഴ്ച (ജൂൺ 1) വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : പരേതയായ സുനന്ദ

മക്കൾ : ജയൻ, ലിജി

മരുമക്കൾ : ഗ്രീഷ്മ, അജിത്ത്

എൻ.ആർ. കോച്ചൻ ചരമവാർഷികവും കർഷക തൊഴിലാളികൾക്കുള്ള അവാർഡ് സമർപ്പണവും

ഇരിങ്ങാലക്കുട : ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടിയെ കാറളത്തും ഇരിങ്ങാലക്കുടയിലും നയിച്ച, കാൽ നൂറ്റാണ്ടോളം പഞ്ചായത്ത് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്ന കർഷക തൊഴിലാളി നേതാവ് എൻ.ആർ. കോച്ചന്റെ നാലാം ചരമവാർഷിക ദിനാചരണവും സഖാവിന്റെ സ്മരണാർത്ഥമുള്ള കർഷക തൊഴിലാളി അവാർഡ് സമർപ്പണവും നടന്നു.

സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും അവാർഡ് സമർപ്പണവും സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എം.എൽ.എ.യുമായ കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു.

സിപിഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ.എസ്. ബൈജു അധ്യക്ഷത വഹിച്ചു.

ലോക്കൽ സെക്രട്ടറി എം. സുധീർദാസ് സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി സി.കെ. ആരോമൽ നന്ദിയും പറഞ്ഞു.

സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുധീഷ്, മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, മുൻ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ, ബി.കെ.എം.യു. ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ദാസൻ, കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീന സജയൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി പി.എസ്. ശ്യാംകുമാർ, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി പി.വി. വിഘ്നേഷ് എന്നിവർ പ്രസംഗിച്ചു.

തെക്കേക്കര കുടുംബയോഗം വാർഷികം

ഇരിങ്ങാലക്കുട : തെക്കേക്കര കുടുംബയോഗം വാർഷികം കരാഞ്ചിറ പള്ളി പാരിഷ് ഹാളിൽ വച്ച് റവ. ഫാ. ജെയിംസ് പള്ളിപ്പാട്ട് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ്‌ ടി.എ. പ്ലാസിഡ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വർഗീസ്‌ ബാബു തെക്കേക്കര റിപ്പോർട്ടും ട്രഷറർ മാത്തൻ തെക്കേക്കര കണക്കുകളും അവതരിപ്പിച്ചു.

എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടനെ ചടങ്ങിൽ ആദരിച്ചു.

വ്രതവാഗ്ദാനത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന സിസ്റ്റർ മാർഗ്രെറ്റ് മാത്യു തെക്കേക്കരയെ അനുമോദിച്ചു.

ഫാ. ഷാജി തെക്കേക്കര, സി. ജൻസി, സി. പൗലിട്ട ജെയ്സൺ തെക്കേക്കര, വർഗീസ്‌ ജോർജ്ജ് തെക്കേക്കര എന്നിവർ പ്രസംഗിച്ചു.