വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് അഭിവാദ്യങ്ങൾ നേർന്ന് ഇരിങ്ങാലക്കുടയിൽ കോൺഗ്രസിന്റെ ആഹ്ലാദപ്രകടനം

ഇരിങ്ങാലക്കുട : സംസ്ഥാനത്ത് അധികാരമേറ്റ വി.ഡി. സതീശന്‍ മന്ത്രിസഭയ്ക്ക് അഭിവാദ്യങ്ങൾ നേർന്ന് ഇരിങ്ങാലക്കുടയിൽ കോൺഗ്രസ് ആഹ്ലാദപ്രകടനം നടത്തി.

രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്ന് ആരംഭിച്ച ആഹ്ലാദ പ്രകടനയാത്ര ഠാണാവില്‍ സമാപിച്ചു.

നഗരസഭ ചെയര്‍മാന്‍ എം.പി. ജാക്‌സൺ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സോമന്‍ ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റ് അബ്ദുൾ ഹഖ്, ഡിസിസി ജനറല്‍ സെക്രട്ടറി ടി.വി. ചാര്‍ളി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. വി.സി. വർഗ്ഗീസ്, പ്രവീണ്‍സ് ഞാറ്റുവെട്ടി, കൗണ്‍സിലര്‍മാരായ റോണി പോള്‍ മാവേലി, ജോസഫ് ചാക്കോ, എം.എസ്. ദാസന്‍, കോണ്‍ഗ്രസ് നേതാക്കളായ വിജയന്‍ ഇളയേടത്ത്, കെ. വേണു, ജെയ്‌സണ്‍ പാറേക്കാടന്‍, എം.ആര്‍. ഷാജു തുടങ്ങിയവർ നേതൃത്വം നല്‍കി.

യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്തു ; പടിയൂരിൽ ആഹ്ലാദപ്രകടനവും മധുരവിതരണവും നടത്തി കോൺഗ്രസ്

ഇരിങ്ങാലക്കുട : സംസ്ഥാനത്ത് പുതിയ യുഡിഎഫ് മന്ത്രിസഭ വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ അധികാരമേറ്റെടുത്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പടിയൂർ മണ്ഡലം ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

വാർഡ് കേന്ദ്രത്തിൽ പ്രവർത്തകർ ഒത്തുചേർന്ന് പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും പായസവും ലഡുവും മിഠായിയും വിതരണം ചെയ്തും ആഹ്ലാദം പങ്കുവെച്ചു.

ജനകീയ സർക്കാരിന്റെ വരവ് നാടിന്റെ വികസനത്തിന് പുതിയ വേഗം നൽകുമെന്ന് ചടങ്ങിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.

ആഹ്ലാദ പ്രകടനത്തിനും മധുരവിതരണത്തിനും മണ്ഡലം പ്രസിഡൻ്റ് എ.ഐ. സിദ്ധാർത്ഥൻ, കാട്ടൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.കെ. ഷൗക്കത്തലി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ.യു. വേണുഗോപാൽ, വാർഡ് പ്രസിഡൻ്റ് നസീമ കബീർ, സി.യു.സി. പ്രസിഡൻ്റ് സജീന സിദ്ദിഖ്, മണ്ഡലം വൈസ് പ്രസിഡൻ്റ് ഒ.എൻ. ഹരിദാസ്, വാർഡ് ഭാരവാഹികളായ എ.എം. അശോകൻ, ജാസ്മിൻ ഷിഹാബ്, ടി.കെ. ഷാഹിർ, ടി.കെ. റഫീഖ്, എം.കെ. അബ്ദുൽ മജീദ് എന്നിവർ നേതൃത്വം നൽകി.

പ്രദേശത്തെ നിരവധി കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ആഘോഷങ്ങളിൽ പങ്കാളികളായി.

യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്തു ; പടിയൂരിൽ ആഹ്ലാദപ്രകടനവും മധുരവിതരണവും നടത്തി കോൺഗ്രസ്

ഇരിങ്ങാലക്കുട : സംസ്ഥാനത്ത് പുതിയ യുഡിഎഫ് മന്ത്രിസഭ വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ അധികാരമേറ്റെടുത്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പടിയൂർ മണ്ഡലം ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

വാർഡ് കേന്ദ്രത്തിൽ പ്രവർത്തകർ ഒത്തുചേർന്ന് പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും പായസവും ലഡുവും മിഠായിയും വിതരണം ചെയ്തും ആഹ്ലാദം പങ്കുവെച്ചു.

ജനകീയ സർക്കാരിന്റെ വരവ് നാടിന്റെ വികസനത്തിന് പുതിയ വേഗം നൽകുമെന്ന് ചടങ്ങിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.

ആഹ്ലാദ പ്രകടനത്തിനും മധുരവിതരണത്തിനും മണ്ഡലം പ്രസിഡൻ്റ് എ.ഐ. സിദ്ധാർത്ഥൻ, കാട്ടൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.കെ. ഷൗക്കത്തലി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ.യു. വേണുഗോപാൽ, വാർഡ് പ്രസിഡൻ്റ് നസീമ കബീർ, സി.യു.സി. പ്രസിഡൻ്റ് സജീന സിദ്ദിഖ്, മണ്ഡലം വൈസ് പ്രസിഡൻ്റ് ഒ.എൻ. ഹരിദാസ്, വാർഡ് ഭാരവാഹികളായ എ.എം. അശോകൻ, ജാസ്മിൻ ഷിഹാബ്, ടി.കെ. ഷാഹിർ, ടി.കെ. റഫീഖ്, എം.കെ. അബ്ദുൽ മജീദ് എന്നിവർ നേതൃത്വം നൽകി.

പ്രദേശത്തെ നിരവധി കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ആഘോഷങ്ങളിൽ പങ്കാളികളായി.

കണ്ഠേശ്വരം കെ.എസ്.ആർ.ടി.സി. റോഡ് റസിഡൻ്റ്സ് അസോസിയേഷൻ വാർഷികാഘോഷം

ഇരിങ്ങാലക്കുട : കണ്ഠേശ്വരം കെ.എസ്.ആർ.ടി.സി. റോഡ് റസിഡൻ്റ്സ് അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം കലാനിലയം ഗോപി ആശാൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ വൈഗ അധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ ഗീത പുതുമന, കൗൺസിലർ പ്രവീൺസ് ഞാറ്റുവെട്ടി, ബിന്ദു വിനയകുമാർ, സുജ സഞ്ജീവ്കുമാർ എന്നിവർ ആശംസകൾ നേർന്നു.

ജോയിൻ്റ് സെക്രട്ടറി ഗീത ആനന്ദൻ സ്വാഗതവും ട്രഷറർ ഉണ്ണികൃഷ്ണമേനോൻ നന്ദിയും പറഞ്ഞു.

തുടർന്ന് അസോസിയേഷനിലെ മെമ്പർമാരുടെ കലാപരിപാടികളും ശിവരഞ്ജിനി ഓര്‍ക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറി.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വാർഷിക പൊതുയോഗം

ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ 45-ാം വാർഷിക പൊതുയോഗം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ്‌ ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ മുഖ്യാതിഥിയായിരുന്നു.

ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ വാർഷിക റിപ്പോർട്ടും, ട്രഷറർ വി.കെ. അനിൽകുമാർ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.

വനിതാവിങ് നിയോജകമണ്ഡലം ചെയർപേഴ്സൺ സുനിത ഹരിദാസ്, യൂത്ത് വിംഗ് നിയോജകമണ്ഡലം ചെയർമാൻ ജോമോൻ പേങ്ങിപ്പറമ്പിൽ, വനിതാവിങ് യൂണിറ്റ് പ്രസിഡന്റ്‌ ബേബി ജോസ്, യൂത്ത് വിംഗ് പ്രസിഡന്റ്‌ ലിഷോൺ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

മണിമേനോൻ, പി.വി. നോബിൾ, ഷൈജോ ജോസ്, ഡീൻ ഷഹീദ്, കെ.ആർ. ബൈജു എന്നിവർ പ്രസംഗിച്ചു.

ടി.വി. ആന്റോ നന്ദി പറഞ്ഞു.

യോഗത്തിൽ 2026- 28 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളായി
ഷാജു പാറേക്കാടൻ (പ്രസിഡന്റ്‌), ഷൈജോ ജോസ് (ജനറൽ സെക്രട്ടറി), വി.കെ. അനിൽകുമാർ (ട്രഷറർ), ടി.വി. ആന്റോ, പി.വി. നോബിൾ (വൈസ് പ്രസിഡന്റുമാർ), മണി മേനോൻ, ഡീൻ ഷഹീദ്, ലിഷോൺ ജോസ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും, യൂത്ത് വിംഗ് പ്രസിഡന്റ്‌ ആയി ഡയസ് കാരാത്ര, വനിതാ വിംഗ് പ്രസിഡന്റ്‌ ജോഫി ബിജു എന്നിവരെയും തെരഞ്ഞെടുത്തു.

യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ദിനം ആഘോഷമാക്കി പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്

ഇരിങ്ങാലക്കുട : കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാപ്രാണം സെന്ററിൽ സത്യപ്രതിജ്ഞാ ദിനത്തിൽ പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചു.

മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴസൺ ചിന്ത ധർമ്മരാജൻ, കൗൺസിലർമാരായ ബൈജു കുറ്റിക്കാടൻ, റെയ്ബി ജോബി, ബ്ലോക്ക് ഭാരവാഹികളായ ജെയിംസ്, പി.ബി. സത്യൻ, മണ്ഡലം ഭാരവാഹികളായ ഗണേഷ്, രഘു, മറ്റു കോൺഗ്രസ്സ് ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.

കൂടാതെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ബൂത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനവും പായസ വിതരണവും നടത്തി.

വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കു : ഐഎംഎ വനിതാ വിഭാഗമായ വിമ ഇരിങ്ങാലക്കുടയുടെയും മെട്രോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ആറു തരം ക്യാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

നിരവധി പേർ ക്യാമ്പിൽ എത്തി വാക്സിൻ സ്വീകരിച്ചു.

മെട്രോ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. എം.ആർ. രാജീവ്, വിമ ഇരിങ്ങാലക്കുട പ്രസിഡൻ്റ് ഡോ. ഉഷാകുമാരി, മാനേജർ മുരളിദത്തൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഏകദിന സംഗമം നടത്തി

ഇരിങ്ങാലക്കുട : കാട്ടൂർ കാവ്യശിഖ- വള്ളത്തോൾ ടീമിൻ്റെ ഏകദിന സംഗമം നടത്തി.

കാട്ടൂർ രാമചന്ദ്രൻ്റെ വീട്ടുമുറ്റത്ത് ബിന്ദു വലപ്പാട് നഗറിൽ നടന്ന സംഗമത്തിൽ ടീം ലീഡർ ഇരിങ്ങാലക്കുട ബാബുരാജ് ആമുഖ പ്രസംഗം നടത്തി.

അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.

കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

കവി ഡോ. സി. രാവുണ്ണി മുഖ്യാതിഥിയായി.

ജോസ് മഞ്ഞില,
രാധാകൃഷ്ണൻ വെട്ടത്ത്
എന്നിവർ പ്രസംഗിച്ചു.

“മലയാള കവിത കാലഘട്ടങ്ങളിലൂടെ” എന്ന വിഷയത്തിൽ സെമിനാർ നടന്നു. ടി. ഗീത മോഡറേറ്റേറായി.

ശ്രീനന്ദിനി സജീവ്, കെ.ആർ. ദർശന,
ഡോ. അജയ് നാരായണൻ,
കെ.ജി. കണ്ണൻ,
മഹേഷ് എന്നിവർ പങ്കെടുത്തു.

തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

സുധീഷ് ചന്ദ്രൻ,
കൃഷ്ണൻ സൗപർണ്ണിക,
എൻ.എസ്. രാജൻ, സി. തിയോ, പി.ബി. നന്ദകുമാർ, റഷീദ് പാലയ്ക്കൽ, സിന്ധുഭദ്ര, അനില കോട്ടപ്പടി എന്നിവർ പങ്കെടുത്തു.

ഉച്ചയ്ക്ക് വള്ളത്തോൾ കവിതകളുടെ അവതരണവും ആസ്വാദനവും നടന്നു.

ഗിരിജ ഗിരീഷ്, ടി. ഗംഗാദേവി, ശ്രീലത ടീച്ചർ, സി.ജി. രേഖ, ഹൗവ്വ ടീച്ചർ,
കെ. എൻ. സുരേഷ്‌കുമാർ, രജനി അന്നനാട് എന്നിവർ വള്ളത്തോൾ കവിതകൾ ആലപിച്ചു കൊണ്ട് സംസാരിച്ചു.

തുടർന്ന് നടന്ന കാവ്യാഞ്ജലി
കവി പി.എൻ. സുനിൽ ഉദ്ഘാടനം ചെയ്തു.

കെ. ദിനേശ് രാജ അധ്യക്ഷത വഹിച്ചു.

എ.വി. കൃഷ്ണകുമാർ, ഗീത എസ്. പടിയത്ത്, പഴുവിൽ ഗോപിനാഥ്, ദേവിക പ്രതാപൻ, കെ.എസ്. സുമിഷ, വിജയൻ ചിറ്റേക്കാട്ടിൽ, വിനോദ് എടതിരിഞ്ഞി, സുരേഷ് ബാബു കിഴുത്താണി, ആൻ്റണി കൈതാരത്ത്, ചന്ദ്രൻ കാട്ടൂർ, കെ.വി. മണി എന്നിവർ കവിതകൾ ചൊല്ലി.

സമാപന സമ്മേളനം കവി ഇ. ജിനൻ ഉദ്ഘാടനം ചെയ്തു.

എം.ബി. അജയഘോഷ് അധ്യക്ഷത വഹിച്ചു.

കാവ്യശിഖ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ജയറാം വാഴൂർ, ഡോ. സുഭാഷിണി മഹാദേവൻ, ചാക്കോ ഡി. അന്തിക്കാട് എന്നിവരെ ആദരിച്ചു.
സുരേഷ് ബാബു കിഴുത്താണി, പി.എസ്. ജിതേഷ്, രാധാകൃഷ്ണൻ കിഴുത്താണി, വി.ആർ. ലിഷോയ് എന്നിവർ പ്രസംഗിച്ചു.

ശക്തമായ കാറ്റിൽ കെട്ടിടത്തിന് മുകളിലെ തകർന്ന ട്രസ്സ് നീക്കം ചെയ്യാത്തത് ആശങ്ക സൃഷ്ടിക്കുന്നു

ഇരിങ്ങാലക്കുട : ശക്തമായ കാറ്റിൽ തകർന്ന ഠാണാവ് – പൂതംകുളം സെൻ്ററിലെ കെട്ടിടത്തിനു മുകളിലുള്ള ട്രസ്സ് നീക്കം ചെയ്യാത്തത് ആശങ്ക സൃഷ്ടിക്കുന്നു.

ആക്സിസ് ബാങ്ക് ഇരിങ്ങാലക്കുട ബ്രാഞ്ച്, സ്മാർട്ട് ക്ലിക്ക്, ധനലക്ഷ്മി ഫിനാൻസ്, പിരമൽ ഫിനാൻസ് എന്നിവ സ്ഥിതി ചെയ്യുന്ന സി.കെ.കെ. ടവേർസ് എന്ന കെട്ടിടത്തിന് മുകളിലെ ട്രസ്സാണ് മെയ് 2ന് ഉണ്ടായ ശക്തമായ കാറ്റിൽ തകർന്നത്.

അതിനുശേഷം ദിവസങ്ങൾ ഇത്ര പിന്നിട്ടിട്ടും തകർന്ന ട്രസ്സ് നീക്കം ചെയ്യാത്തതാണ് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നത്.

ഇനിയും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ അപകടാവസ്ഥയിലുള്ള ട്രസ്സ് നിരവധി വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാനപാതയിലേക്കോ മറ്റോ വന്നു വീഴാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

അതിനാൽ തന്നെ കെട്ടിടത്തിലെ തകർന്ന ട്രസ്സ് നീക്കംചെയ്ത് അപകടാവസ്ഥ ഒഴിവാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

അന്നേദിവസം ഉണ്ടായ കാറ്റിൽ ഇരിങ്ങാലക്കുടയിൽ പരക്കെ കനത്ത നാശനഷ്ടം ആണ് റിപ്പോർട്ട് ചെയ്തിരുന്നത്.

കുട്ടികളുടെ വേനൽക്കാല സ്വർഗ്ഗമായി മഷിക്കുളം

ഇരിങ്ങാലക്കുട : 18-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കൃഷിക്കും കുടിവെള്ള ആവശ്യങ്ങൾക്കും വേണ്ടി പൂർവ്വികരുടെ നേതൃത്വത്തിൽ കുഴിക്കാട്ടുശ്ശേരിയിൽ ഏകദേശം ഒരേക്കർ വിസ്തൃതിയിൽ നിർമ്മിക്കപ്പെട്ട മഷിക്കുളം ഇപ്പോൾ കുട്ടികളുടെ വേനൽക്കാല സ്വർഗ്ഗമാണ്.

വർഷകാല വ്യത്യാസങ്ങൾക്കനുസരിച്ച് വെള്ളത്തിന്റെ നിറത്തിൽ ഉണ്ടാകുന്ന മാറ്റമാണ് “മഷിക്കുളം” എന്ന പേരിന് ആധാരമായത്.

കുഴിക്കാട്ടുശ്ശേരി ദേശത്തിന്റെ ചരിത്രവും പാരമ്പര്യവും ചേർന്നു നിൽക്കുന്ന ഒരമൂല്യ പൈതൃകമാണ് മഷിക്കുളം.

കാലക്രമേണ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും കുറഞ്ഞതോടെ മഷിക്കുളം നീന്തൽ പരിശീലന കേന്ദ്രമായും മാറി.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി മുൻ പഞ്ചായത്ത് പ്രസിഡന്റും കായികാധ്യാപകനുമായിരുന്ന പരേതനായ മൂത്തേടത്ത് സുദർശനൻ മാസ്റ്ററുടെ മകൻ ഹരിലാൽ മൂത്തേടത്തിന്റെ നേതൃത്വത്തിൽ ഇവിടെ സൗജന്യ നീന്തൽ പരിശീലനം നടത്തി വരുന്നുണ്ട്.

ജാതി മതഭേദമന്യേ ആൺ പെൺ വ്യത്യാസമില്ലാതെയാണ് ഇവിടുത്തെ നീന്തൽ പരിശീലനം.

ഏകദേശം 20 വർഷമായി നിലയില്ലാത്ത വെള്ളത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ആത്മവിശ്വാസം വളർത്തുന്ന പ്രത്യേക പരിശീലനരീതിയാണ് ഇവിടെ പിന്തുടരുന്നത്.

പരിശീലനത്തിന്റെ ആദ്യ ദിവസങ്ങളിൽ ട്യൂബുകൾ ധരിപ്പിക്കുകയും പിന്നീട് ദിവസങ്ങൾ കടന്നുപോകുമ്പോൾ ട്യൂബിലെ വായു ക്രമേണ കുറച്ച് നീന്തൽ പഠിപ്പിക്കുകയും ചെയ്യുന്നു.

10 വയസ്സിന് മുകളിലുള്ള കുട്ടികളെ നേരിട്ട് വെള്ളത്തിലേക്ക് ചാടിച്ച് ആത്മധൈര്യവും ആത്മവിശ്വാസവും വളർത്തുന്ന രീതിയിലും പരിശീലനം നൽകുന്നു.

രാവിലെ 7 മുതൽ 10 വരെ ആൺകുട്ടികൾക്കും വൈകിട്ട് 4 മുതൽ പെൺകുട്ടികൾക്കും അമ്മമാർക്കും പരിശീലനം ലഭ്യമാണ്.

മഷിക്കുളത്തിന്റെ ഉടമസ്ഥരായ 17 അംഗങ്ങളുടെ പൂർണ്ണ സഹകരണമാണ് ഹരിലാൽ മൂത്തേടത്തിൻ്റെ ഈ നീണ്ട 20 വർഷത്തെ ജലസാക്ഷരതാ പ്രവർത്തനത്തെ വിജയത്തിലേക്ക് നയിച്ചത്.

കൂടാതെ തൃശൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും ഹരിലാൽ മൂത്തേടത്തിന്റെ നേതൃത്വത്തിലുള്ള ജീവൻ രക്ഷ സ്വിമ്മിങ്ങ് അക്കാദമി ജലസാക്ഷരത പദ്ധതി നടപ്പിലാക്കി വരുന്നു. ജില്ലയിലെ സമ്പൂർണ്ണ ജലസാക്ഷരതയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

സി.ആർ. സോണി, സജീവൻ ആളുപ്പറമ്പിൽ, നവീൻ പോണോളി, ബിജുമോൻ മൂത്തേടത്ത്, ഏരിമ്മൽ ജിനേഷ് എന്നിവരും ഹരിലാൽ മൂത്തേടത്തിനൊപ്പം സർവസന്നദ്ധരായി പ്രവർത്തിച്ചുവരുന്നു.