ഔഷധക്കഞ്ഞി വിതരണം നടത്തി

ഇരിങ്ങാലക്കുട : അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിൽ ഔഷധക്കഞ്ഞി വിതരണവും, ദശപുഷ്പ പ്രദർശനവും നടത്തി.

സ്കൂളിലെ എല്ലാ കുട്ടികൾക്കും ഔഷധക്കഞ്ഞി വിതരണം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് ജോസഫ് അക്കരക്കൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, പ്രധാനധ്യാപിക എൻ.എസ്. രജനിശ്രീ, കെ.കെ. കൃഷ്ണൻ നമ്പൂതിരി, മെജോ പോൾ, എൻ.എൻ. രാമൻ, സജു കുറിയേടത്ത്, വി.വി. ശ്രീല, സുമിത, രമ കെ. മേനോൻ, ലത പി. മേനോൻ എന്നിവർ പ്രസംഗിച്ചു.

വിജയോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിലെ വിജയോത്സവം അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് ശ്രീജിത്ത് പട്ടത്ത് അധ്യക്ഷനായിരുന്നു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ജി. ശങ്കരനാരായണൻ മുഖ്യാതിഥിയായിരുന്നു.

മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്
അംഗങ്ങളായ കെ.ജെ. ഡിക്സൻ, ജോസ് ജെ. ചിറ്റിലപ്പിള്ളി, പഞ്ചായത്ത് അംഗങ്ങളായ സുനിത മുരളി, എ.എം. ജോൺസൺ, സി.എസ്. അജീഷ്, സുനിൽകുമാർ, വി.ആർ. ഷൈജു, മാനേജർ എ.എൻ. വാസുദേവൻ, പ്രിൻസിപ്പൽ കെ.പി. ലിയോ, ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, ബി. ബിജു, സി.പി. ജോബി, ധന്യ ബിജു, ഇ.പി. ഹരി എന്നിവർ പ്രസംഗിച്ചു.

ഡൽഹിയിലെ വിദ്യാർഥി യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി എഐവൈഎഫ് – എഐഎസ്എഫ് കാറളം മേഖല കമ്മിറ്റി

ഇരിങ്ങാലക്കുട : നീതി നിഷേധത്തിന്റെ ഇരുട്ടിനെതിരെ എഐവൈഎഫ് – എഐഎസ്എഫ് കാറളം മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ കാറളം സെന്ററിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

എഐവൈഎഫ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. വിബിൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.

സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.എസ്. ശ്യാംകുമാർ, എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.വി. വിഘ്നേഷ്, സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. ബൈജു, എം. സുധീർദാസ്, സി.കെ. ആരോമൽ, ദിൽജിത്ത്, ഇന്ദ്രജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

മാള മെറ്റ്സ് കോളെജിൽ പ്രകൃതി സംരക്ഷണ സേന റീജിയണൽ മീറ്റ് നടത്തി

ഇരിങ്ങാലക്കുട : എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ നാഷണൽ സർവീസ് സ്‌കീം സെല്ലിന്റെ ആഭിമുഖ്യത്തിൽ ദേശീയ പ്രകൃതി സംരക്ഷണ സേന റീജിയണൽ മീറ്റ് “ഭൂമിക” മാള മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനീയറിംഗിൽ സംഘടിപ്പിച്ചു.

തൃശൂർ- പാലക്കാട്, എറണാകുളം മേഖലകളിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരും വിദ്യാർഥി പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

തൃശൂർ- പാലക്കാട് മേഖലാ എൻ.എസ്.എസ്. റീജിയണൽ കോർഡിനേറ്റർ പ്രൊഫ. ആർ. വിപിൻ കൃഷ്ണ അധ്യക്ഷത വഹിച്ചു.

മന്ത്രി അഡ്വ. ഒ.ജെ. ജെനീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

യുവജനങ്ങളെ സമൂഹസേവനത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും സജ്ജരാക്കുന്നതിൽ എൻ.എസ്.എസ്. വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.

“മനസ്സ് നന്നാകട്ടെ” എന്ന എൻ.എസ്.എസ്. മുദ്രാവാക്യം എല്ലാ മനുഷ്യരും സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ റനൂജ് എ. ഖാദർ, എറണാകുളം ജില്ലാ എൻ.എസ്.എസ്. കോർഡിനേറ്റർ പ്രൊഫ. കെ. സുജയ് എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് വിവിധ മേഖലകളിൽ നിന്നുള്ള എൻ.എസ്.എസ്. പ്രവർത്തകർ പങ്കെടുത്ത ചർച്ചകളും പരിശീലന സെഷനുകളും നടന്നു.

“സുസ്ഥിര ജീവനശൈലി”, “പരിസ്ഥിതി സംരക്ഷണം”എന്നീ വിഷയങ്ങളിൽ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് ബയോ ടെക്നോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. മധുവും, “നേതൃത്വപാടവം” എന്ന വിഷയത്തിൽ ക്രൈസ്റ്റ് കോളെജിലെ ഡോ. അരുൺ ബാലകൃഷ്ണനും കൂടിയാണ് സെഷനുകൾ കൈകാര്യം ചെയ്തത്.

ദേശീയ വിഭവ സംരക്ഷണം, ദുരന്തനിവാരണം, സാമൂഹിക പ്രതിബദ്ധത, സന്നദ്ധ സേവനം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ യോഗം ചർച്ച ചെയ്തു.

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ.എൻ. രമേഷ് സ്വാഗതവും റീജിയണൽ സ്റ്റുഡന്റ് കോർഡിനേറ്റർ ഫാത്തിമത്ത് മെഹ നന്ദിയും പറഞ്ഞു.

വായനപക്ഷാചരണം : അവിട്ടത്തൂർ സ്കൂളിൽ സംവാദം നടത്തി

ഇരിങ്ങാലക്കുട : വായനപക്ഷാചരണത്തിൻ്റെ ഭാഗമായി അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിൽ സാഹിത്യകാരൻ
രാജൻ നെല്ലായി കുട്ടികളുമായി സംവദിച്ചു.

വായന ഏതെങ്കിലും ഒരാഴ്ചയിൽ ഒതുങ്ങുന്നതല്ല ജീവിതകാലം മുഴുവൻ കൂടെ നിർത്തേങ്ങ ഒന്നാണെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി.

സൗഹൃദ പവർബ്രിഗേഡിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ
മാനേജർ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, പ്രധാനധ്യാപിക എൻ.എസ്. രജനിശ്രീ,
കരിയർ ഗൈഡ് കോർഡിനേറ്റർ ഡി. ഹസിത, സൗഹൃദ ക്ലബ് കോർഡിനേറ്റർ വി.വി. ശ്രീല എന്നിവർ പ്രസംഗിച്ചു.

വായനക്കുറിപ്പ് മത്സരം, പോസ്റ്റർ മത്സരം എന്നിവയിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

വിദ്യാർഥികളായ
ആദിലക്ഷ്മി, ശ്രുതിലക്ഷ്മി എന്നിവർ
വായനവാര പരിപാടികൾ
വിശദീകരിച്ചു.

നടവരമ്പ് സ്കൂളിൽബഷീർ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ വായന പക്ഷാചരണ സമാപനവും ബഷീർ അനുസ്മരണവും നടത്തി.

നടവരമ്പ് ജനകീയ വായനശാലയും വിദ്യാലയവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പി. ഗോപിനാഥൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.

‘അമ്മ വായന’ പരിപാടിയിൽ മികച്ച വായനക്കുറിപ്പ് തയ്യാറാക്കിയ അമ്മമാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

വി.എച്ച്.എസ്.ഇ. വിഭാഗം കുട്ടികൾ ലഹരി വിരുദ്ധ സ്കിറ്റ് അവതരിപ്പിച്ചു.

ഹെഡ്മിസ്ട്രസ്സ് ഉഷ, വയനശാല ഭാരവാഹികളായ ഡേവിസ്, ലിയോൺ, സതീഷ്, ശ്യാമള, അധ്യാപിക ഷീബ എന്നിവർ പ്രസംഗിച്ചു.

വായന പക്ഷാചരണം: വായനശാല സന്ദർശനവും ബഷീർ അനുസ്മരണവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ഹാഷ്മി കലാവേദി & വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് വെള്ളാങ്ങല്ലൂർ ഗവ. യു.പി. സ്കൂളിലെ വിദ്യാർഥികളുടെ വായനശാല സന്ദർശനം, പുസ്തക പ്രദർശനം, വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം എന്നിവ സംഘടിപ്പിച്ചു.

വായനശാല കമ്മിറ്റി അംഗവും ബാലവേദി കൺവീനറുമായ രമ്യ സുദർശൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിസ്ന ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു.

യുവ സാഹിത്യകാരിയും ചിത്രകാരിയുമായ സൗഭിക രതീഷ് വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.

സ്കൂൾ അധ്യാപകരായ മഞ്ജുഷ, സിന്ധ്യ എന്നിവർ ആശംസകൾ നേർന്നു.

വായനശാല സെക്രട്ടറി എം. ബിജു സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷിഹാബ് നന്ദിയും പറഞ്ഞു.

മതവിശ്വാസത്തെ ദുർവ്യാഖ്യാനം ചെയ്യുന്നവരാണ് സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് : മന്ത്രി റോജി എം. ജോൺ

ഇരിങ്ങാലക്കുട: മതവിശ്വാസത്തെ തെറ്റിദ്ധരിക്കുകയും ദുർവ്യാഖ്യാനം ചെയ്‌ത്‌ പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് സമൂഹത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ.

ഇരിങ്ങാലക്കുട രൂപത 2026 കുടുംബവർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി 141 ഇടവകകളി ലെ കുടുംബയൂണിറ്റ് ഭാരവാഹികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ ഗുരുതരമായി ബാധിച്ചിട്ടുള്ള ലഹരിയുടെ പിടിയിൽ നിന്നു യുവതയെ മോചിപ്പിക്കാനും മാനസിക വെല്ലുവിളികൾ നേരിടുന്ന യുവതീയുവാക്കൾക്ക് മാർഗദർശനം നൽകാനും യഥാർഥ വിശ്വാസ പരിശീലനത്തിനു കഴിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.

വിശ്വാസത്തിൽ അടിയുറച്ച് സ്നേഹത്തിൽ വളർന്ന് സമൂഹത്തെ ശാക്തീകരിക്കുകയെന്ന ദൗത്യമാണ് ഓരോ ക്രൈസ്‌തവനുമുള്ളതെന്ന് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.

പുതിയ കാലഘട്ടത്തിൻ്റെ വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നോട്ട് പോകണമെന്നും കുടുംബയൂണിറ്റ് ഭാരവാഹികൾ നല്ല ഇടയന്മാരാകണമെന്നും മാർ പോളി കണ്ണൂക്കാടൻ ചൂണ്ടിക്കാട്ടി.

വികാരി ജനറൽ മോൺ. ആൻ്റു ആലപ്പാടൻ സ്വാഗതം പറഞ്ഞു.

റവ. ഡോ. നിബിൻ കുരിശിങ്കൽ, ജോയ്‌സി മേരി ആൻ്റണി, രൂപത കുടുംബ കൂട്ടായ്‌മ ഡയറക്ടർ ഫാ. ഫ്രീജോ പാറയ്ക്കൽ, പ്രസിഡന്റ് ജിക്സൺ നട്ടേക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.

എണ്ണായിരത്തോളം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.

മ്യൂസിക് മിനിസ്ട്രി, മാർ പോളി കണ്ണൂക്കാടന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, കലാപരിപാടികൾ എന്നിവയും സംഗമത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.

ലയൺസ് ക്ലബ്ബ് കൺവെൻഷനിൽ പങ്കെടുക്കാൻ ഹോങ്കോങ്ങിലേക്ക് പോകുന്ന അഡ്വ. കെ.ജി. അനിൽകുമാറിനും ഉമ അനിൽകുമാറിനും യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : ഹോങ്കോങ്ങിൽ നടക്കുന്ന ഇൻ്റർനാഷണൽ ലയൺസ് ക്ലബ്ബ് കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി യാത്ര തിരിക്കുന്ന ചാർട്ടർ ഗവർണർ അഡ്വ. കെ.ജി. അനിൽകുമാർ, ഡിസ്റ്റിട്രിക് 3241 എഫ് ഗവർണർ ഉമ അനിൽകുമാർ എന്നിവർക്ക് ലയൺസ് ക്ലബ് ഓഫ് ഐസിഎൽ-ൻ്റെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി.

ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാൻ ഇന്ത്യയിൽ ആദ്യമായി 105 അംഗങ്ങളോടെ പ്രവർത്തനം ആരംഭിച്ച ലയൺസ് ക്ലബ് ഓഫ് ഐസിഎൽ-ന് സാധിക്കുമെന്ന് ചാർട്ടർ ഗവർണർ പിഎംജെഎഫ് അഡ്വ. കെ.ജി. അനിൽകുമാർ പറഞ്ഞു.

നിർധനരായ 5 പേർക്കെങ്കിലും വീട് നിർമ്മിച്ച് നൽകണമെന്നാണ് ആഗ്രഹമെന്ന് ചെന്നൈ ഡിസ്റ്റിട്രിക് 3241 എഫിൻ്റെ ഗവർണർണായി തെരഞ്ഞെടുക്കപ്പെട്ട ഉമ അനിൽകുമാർ പറഞ്ഞു.

പൊന്നാട അണിയിച്ച് ആശംസകൾ നേർന്ന അംഗങ്ങൾ, കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് സന്തോഷം പങ്ക് വെച്ചത്.

ലയൺസ് ക്ലബ് ഓഫ് ഐസിഎൽ പ്രസിഡൻ്റ് സാം എസ്. മാളിയേക്കൽ അധ്യക്ഷത വഹിച്ചു.

ബോർഡ് ഓഫ് ഡയറക്ടർമായ ഹരികുമാർ, ഡോ. ജയശ്രീ അജിത്ത്, വൈസ് പ്രസിഡൻ്റ് ടി. മാധവൻകുട്ടി, ടി.വി. വിശാഖൻ എന്നിവർ ആശംസകൾ നേർന്നു.

ജോയിൻ്റ് സെക്രട്ടറി മാല സജീഷ് സ്വാഗതവും സർവീസ് കോർഡിനേറ്റർ കെ.പി. സതീശൻ നന്ദിയും പറഞ്ഞു.

മാള മെറ്റ്സ് എൻജിനീയറിങ് കോളേജിൽ അസി. പ്രൊഫസർമാരുടെ ഒഴിവ്

ഇരിങ്ങാലക്കുട : മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഏതാനും ഒഴിവുണ്ട്.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ഡാറ്റാ സയൻസ്, സിവിൽ എഞ്ചിനീയറിംഗ് എന്നീ ഡിപ്പാർട്ട്മെൻ്റുകളിലാണ് ഒഴിവുകൾ.

അതാത് വിഷയങ്ങളിൽ 60% മാർക്കോടെയുള്ള എംടെക് ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.

ഓരോ ഡിപ്പാർട്ട്മെൻ്റിലും രണ്ട് ഒഴിവുകളാണുള്ളത്.

അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ജൂലൈ 06.

യോഗ്യത, പരിചയ സമ്പന്നത എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ശമ്പളം ലഭിക്കുന്നതാണ്.

അപേക്ഷകൾ CV സഹിതം careers@metsengg.ac.in എന്ന ഈ-മെയിലിൽ അയക്കുക.

സംശയ നിവാരണത്തിന് 9188400951 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ – 680732.
മൊബൈൽ : 9188400951, 9446278191.