ഇരിങ്ങാലക്കുട : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് തിളക്കമാർന്ന വിജയം.
ആകെ പരീക്ഷയെഴുതിയ 116 കുട്ടികളിൽ 67 പേർ ഡിസ്റ്റിങ്ഷനും 38 പേർ ഫസ്റ്റ് ക്ലാസും നേടി.
സയൻസ് വിഭാഗത്തിൽ 95.6% മാർക്കോടെ ഉണ്ണിമായ ജി. മേനോൻ, കോമേഴ്സ് വിഭാഗത്തിൽ 95% മാർക്കോടെ ലക്ഷ്മി വിനോദ്, എഫ്എംഎം വിഭാഗത്തിൽ 92% മാർക്കോടെ ടി.എസ്. ഹൃദിക എന്നിവർ ഒന്നാമതെത്തി.
സയൻസ് വിഭാഗത്തിൽ ശിവ്ന സ്‌നോഷ്, അനികേത് വിനോദ്, കൊമേഴ്സ് വിഭാഗത്തിൽ ദിയ പ്രദീപ്കുമാർ, ദ്യുംന ബിജോയ്, എഫ്എംഎം വിഭാഗത്തിൽ എയ്ഞ്ചൽ മരിയ ബിനോയ്, ആദിത്യ കണ്ണൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.












Leave a Reply