ഇരിങ്ങാലക്കുട : മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ആളൂർ പഞ്ചായത്തിൽ നാല് അങ്ങാടികൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തി.
കൊമ്പിടി ജംഗ്ഷനിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ രേഖ സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് റോസിലി ഫ്രാൻസിസ്, ആളൂരിൽ വൈസ് പ്രസിഡന്റ് പി.സി. ഷണ്മുഖൻ, കല്ലേറ്റുംകരയിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ
ടി.ഐ. ബാബു, വെള്ളാഞ്ചിറയിൽ വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഹെലൻ ചാക്കോ എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു.
ജിഎച്ച്ഐ രാഖി പ്രവർത്തനത്തെപ്പറ്റി സംസാരിച്ചു.
മെമ്പർമാരായ എം.സി. ഷാജു, ജിനി പോൾ, വിഷ്ണു, ബ്ലോക്ക് മെമ്പർ ഡെൻസി ഡെൻ പോൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേനാംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, ആശാപ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.












Leave a Reply