തോമസ് ഉണ്ണിയാടന് കത്തീഡ്രൽ എ.കെ.സി.സി. സ്വീകരണം നൽകി

ഇരിങ്ങാലക്കുട : എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ എ.കെ.സി.സി. സ്വീകരണം നൽകി.

എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ ബൊക്കെ നൽകി അഭിനന്ദിച്ചു.

സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, വൈസ് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി, ജോയിൻ്റ് സെക്രട്ടറി വർഗ്ഗീസ് ജോൺ, കത്തീഡ്രൽ ട്രസ്റ്റി പി.ടി. ജോർജ്ജ് എന്നിവർ ആശംസകളർപ്പിച്ചു.

ഠാണാ- ചന്തക്കുന്ന് റോഡ് വികസനത്തോടനുബന്ധിച്ച് കത്തീഡ്രൽ പളളിക്ക് മുൻവശത്ത് വാഹനങ്ങൾക്കും ജനങ്ങൾക്കും ക്രോസ് ചെയ്തുവരാൻ കഴിയുന്ന രീതിയിൽ ഡിവൈഡർ മാറ്റി പാസേജ് ഉണ്ടാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അഡ്വ. തോമസ് ഉണ്ണിയാടന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *