ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾ തുടരുന്നു. കഴകം നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് തന്ത്രിമാർ.
ക്ഷേത്രത്തിലെ കഴകം ജോലി “ആത്മീയവും മതപരവും” ആണെന്ന് കാണിച്ചാണ് തന്ത്രിമാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ക്ഷേത്രത്തിലെ മൂർത്തിക്ക് ചാർത്തേണ്ട മാലയുൾപ്പെടെ തയാറാക്കുന്നത് പാരമ്പര്യമായി കഴകം ചെയ്യുന്നവരാണ്. തെക്കേ വാര്യം കുടുംബത്തിലുള്ളവർക്കായിരുന്നു ഇതുവരെയും അതിനുള്ള അവകാശമെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഹൈക്കോടതി വിധി പാരമ്പര്യമായി തങ്ങളുടെ കുടുംബത്തിന് ലഭിച്ച അവകാശത്തിലേക്കുള്ള കടന്നുകയറ്റം ആണെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പ്രതിപാദിച്ചിട്ടുണ്ട്.
ഈ കാര്യങ്ങൾ പരിഗണിച്ച് ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് തന്ത്രിമാർ ആവശ്യപ്പെട്ടിരിക്കുന്നത്.
ക്ഷേത്രത്തിലെ നിയമനം നടത്തുന്ന സമിതിയിൽ തന്ത്രി അംഗമായിരിക്കണം എന്ന നിയമം കാറ്റിൽപറത്തിയാണ് കഴകം നിയമനം നടത്തിയിരിക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ അഞ്ച് തന്ത്രിമാരാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തയാറാക്കിയ റാങ്ക് ലിസ്റ്റ് പ്രകാരം ഒന്നാം റാങ്കുകാരനായ ബി.എ. ബാലു രാജി വെച്ച ഒഴിവിൽ ചേർത്തല സ്വദേശിയായ കെ.എസ് . അനുരാഗിനെ കഴകം ജോലിയിൽ നിയമിച്ചിരുന്നു. ഈ നിയമനവും റദ്ദാക്കണമെന്നാണ് തന്ത്രിമാരുടെ ആവശ്യം.












Leave a Reply