ഇരിങ്ങാലക്കുട : കൂടിയാട്ട ഇതിഹാസം അമ്മന്നൂർ മാധവ ചാക്യാരുടെ സ്മരണാർത്ഥം ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ നടക്കുന്ന ഗുരുസ്‌മരണ ദശരൂപക മഹോത്സവത്തിൻ്റെ മൂന്നാം ദിവസം ഡോ. അപർണ നങ്ങ്യാർ സംവിധാനം ചെയ്ത “രുഗ്‌മിണി ഹരണം” കൂടിയാട്ടം അരങ്ങേറി.
കൂടിയാട്ടത്തിന് മുൻപ് ഡോ. വി.ആർ. മുരളീധരൻ “ദശരൂപകങ്ങളിലെ ഈഹാമൃഗം – രുഗ്‌മിണി ഹരണം ഗ്രന്ഥത്തിൻ്റെ സാഹിതീയത” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
രുഗ്‌മിണിയും സഖിയായ മകരന്ദികയും തമ്മിൽ കൃഷ്‌ണ ഗുണങ്ങളെക്കുറിച്ച് പറയുന്നതും രുഗ്‌മിണി കൃഷ്‌ണൻ്റെ ചിത്രം കണ്ട് അനുരാഗവിവശയാവുന്നതും ആയിരുന്നു പ്രധാന അഭിനയരംഗങ്ങൾ.
രുഗ്‌മിണിയായി ഡോ. അപർണ നങ്ങ്യാരും മകരന്ദികയായി സരിത കൃഷ്‌ണകുമാറും രംഗത്തെത്തി.
രുഗ്‌മിണി ഹരണം അവതരണത്തിൽ മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ,
കലാമണ്ഡലം നാരായണൻ നമ്പ്യാർ എന്നിവരും ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്‌ണൻ, മൂർക്കനാട് ദിനേശ് വാര്യർ എന്നിവരും താളത്തിൽ ആതിര ഹരിഹരൻ, ഗുരുകുലം വിഷ്ണുപ്രിയ, ഗുരുകുലം ഋതു, ഗുരുകുലം ഗൗരി, മേധ നങ്ങ്യാർ എന്നിവരും പങ്കെടുത്തു.
നാലാം ദിവസമായ ശനിയാഴ്ച മാർഗിമധു ചാക്യാർ സംവിധാനം ചെയ്ത “രസസദനം” ഭാണം അരങ്ങേറും. ഏകപാത്ര അവതരണമായ ഭാണത്തിൽ മാർഗി മധു ചാക്യാർ ‘വിടനാ’യി രംഗത്തെത്തും.
ഭാണം അവതരണത്തിന് മുൻപ് ദിലീപ് രാജ “ഭാണം – കാവ്യഭംഗിയും അഭിനയ വഴികളും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.












Leave a Reply