കുട്ടൻകുളം സമരഭൂമി സന്ദർശിച്ച് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ.പി. രാജേന്ദ്രൻ

ഇരിങ്ങാലക്കുട : സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ അഡ്വ. കെ.പി. രാജേന്ദ്രൻ കുട്ടൻകുളം സമരഭൂമിയും കൂടൽമാണിക്യം ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസും സന്ദർശിച്ചു.

എഐടിയുസി ദേശീയ ജനറൽ കൗൺസിൽ യോഗം തൃശൂരിൽ ജൂൺ 1, 2, 3 തിയ്യതികളിൽ നടക്കുന്നതിനോടനുബന്ധിച്ച് കുട്ടൻകുളം സമരത്തിന്റെ 80-ാം വാർഷികത്തിന്റെ ഭാഗമായി സമര പോരാളികളായ പി.കെ. ചാത്തൻ മാസ്റ്റർ, പി.സി. കുറുമ്പ, കെ.വി. ഉണ്ണി ഉൾപ്പെടെയുള്ള സഖാക്കളുടെ സ്മരണ പുതുക്കുന്ന ഒരു പ്രോഗ്രാം സമരമുഖത്ത് നടത്തുന്നതിന്റെ
ആലോചനയും ഈ സന്ദർശനത്തിൽ പെടുന്നതായാണ് സൂചന.

ഭക്തരോടൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് മുൻ മന്ത്രി മടങ്ങിയത്.

അഡ്മിനിസ്ട്രേറ്റർ ജി.എസ്. രാധേഷ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ.ജി. അജയ്കുമാർ, രാഘവൻ മുളങ്ങാടൻ, കെ. ബിന്ദു എന്നിവരും സ്റ്റാഫ് ശ്രീനിവാസൻ പുല്ലത്തറയും ചേർന്ന് കെ.പി.ആറിനെ സ്വീകരിച്ചു.

മുതിർന്ന സിപിഐ നേതാവ് കെ. ശ്രീകുമാർ, എഐടിയുസി ജില്ലാ കമ്മിറ്റി അംഗം വർദ്ധനൻ പുളിക്കൽ എന്നിവർ മുൻ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *